കെ.​വി. കു​മാ​ര​ൻ

കെ.വി. കുമാരന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

ന്യൂ​ഡ​ൽ​ഹി: കാ​സ​ർ​കോ​ട് ഉ​ദു​മ സ്വ​ദേ​ശി കെ.​വി. കു​മാ​ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ വി​വ​ർ​ത്ത​ന പു​ര​സ്കാ​രം. എ​സ്.​എ​ൽ. ഭൈ​ര​പ്പ​യു​ടെ ‘യാ​നം’ എ​ന്ന ക​ന്ന​ഡ നോ​വ​ലി​ന്റെ പ​രി​ഭാ​ഷ​യാ​ണ് കെ.​വി. കു​മാ​ര​നെ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​ത്. ന​ളി​നി ജ​മീ​ല എ​ഴു​തി​യ ‘എ​ന്റെ ആ​ണു​ങ്ങ​ൾ’ ആ​ത്മ​ക​ഥ​യു​ടെ ത​മി​ഴ് പ​രി​ഭാ​ഷ നി​ർ​വ​ഹി​ച്ച തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി പി. ​വി​മ​ല​ക്കാ​ണ് ത​മി​ഴ്‌ വി​ഭാ​ഗ​ത്തി​ൽ പു​ര​സ്കാ​രം.

കൊ​ടു​ങ്കാ​റ്റ​ടി​ച്ച നാ​ളു​ക​ൾ, എ​ന്റെ​യും നി​ന്റെ​യും ക​ഥ, കൊ​ല​ക്ക​യ​റി​ന്റെ കു​രു​ക്കു​വ​രെ, ജ​യി​ൽ, ചോ​മ​ന്റെ തു​ടി തു​ട​ങ്ങി പ​ത്തോ​ളം പു​സ്ത​ക​ങ്ങ​ൾ കെ.​വി. കു​മാ​ര​ൻ മ​ല​യാ​ള​ത്തി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 21 ഭാ​ഷ​ക​ളി​ൽ​നി​ന്നു​ള്ള പു​സ്ത​ക​ങ്ങ​ൾ​ക്കും വി​വ​ർ​ത്ത​ക​ർ​ക്കു​മാ​ണ് പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. 50,000 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.

Tags:    
News Summary - K.V. Kumaran receives Kendra Sahitya Akademi Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.