കു​വൈ​ത്തി​ൽ ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ന്റ് ആ​ക്ര​മി​ച്ചു; ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി കൊ​ല്ല​പ്പെ​ട്ടു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ വൈ​ദ്യു​തി, ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാ​ന്റി​ന് നേ​രെ ഇ​റാ​ൻ ആ​ക്ര​മ​ണം. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​നാ​യ പ്ര​വാ​സി തൊ​ഴി​ലാ​ളി കൊ​ല്ല​പ്പെ​ട്ടു. കെ​ട്ടി​ട​ത്തി​ന് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. സാ​ങ്കേ​തി​ക, അ​ടി​യ​ന്ത​ര സം​ഘ​ങ്ങ​ൾ ഉ​ട​ന​ടി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി വൈ​ദ്യു​തി ജ​ലം, പു​ന​രു​പ​യോ​ഗ ഊ​ർ​ജ്ജ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ത​മി​ഴ്നാ​ട് രാ​മ​നാ​ഥ​പു​രം സ്വ​ദേ​ശി സ​ന്താ​ന ശെ​ൽ​വം (40) ആ​ണെ​ന്ന് അ​നൗ​ദ്യോ​ഗി​ക റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ട്.

സം​ഭ​വ​ത്തി​ൽ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​ഗാ​ധ​മാ​യ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ച കു​വൈ​ത്തി​ലെ സെ​ൻ​ട്ര​ൽ മോ​ർ​ച്ച​റി അം​ബാ​സ​ഡ​ർ പ​ര​മി​ത ത്രി​പ​തി സ​ന്ദ​ർ​ശി​ച്ചു. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു​​കൊ​ണ്ടു​പോ​കും. ഇ​തി​നാ​യി കു​വൈ​ത്ത് അ​ധി​കൃ​ത​രു​മാ​യും മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​വു​മാ​യും ഇ​ന്ത്യ​ൻ എം​ബ​സി ബ​ന്ധ​പ്പെ​ടു​ക​യും ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നാ​യി ഏ​കോ​പ​നം ന​ട​ത്തി​വ​രി​ക​യു​മാ​ണ്.

യു.​എ.​ഇ​ 11 മി​സൈ​ലു​ക​ളും 27 ഡ്രോ​ണു​ക​ളും പ്ര​തി​രോ​ധി​ച്ചു

ഇ​റാ​നി​ൽ നി​ന്ന്​ യു.​എ.​ഇ​യെ ല​ക്ഷ്യ​മാ​ക്കി അ​യ​ച്ച 11 മി​സൈ​ലു​ക​ളും 27 ഡ്രോ​ണു​ക​ളും പ്ര​തി​രോ​ധി​ച്ചു. അ​തേ​സ​മ​യം അ​പ​ക​ട​ക​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​ല്ല. സം​ഘ​ർ​ഷം ആ​രം​ഭി​ച്ച ശേ​ഷം രാ​ജ്യം ഇ​തു​വ​രെ 425 ബാ​ലി​സ്റ്റി​ക്​ മി​സൈ​ലു​ക​ളും 15 ക്രൂ​സ്​ മി​സൈ​ലു​ക​ളും 1941 ഡ്രോ​ണു​ക​ളും പ്ര​തി​രോ​ധി​ച്ചു. രാ​ജ്യ​ത്ത്​ ആ​കെ പ​രി​​ക്കേ​റ്റ​വ​രു​ടെ എ​ണ്ണം 178 ആ​ണ്. രാ​ജ്യ​ത്തി​ന്റെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും സം​ര​ക്ഷി​ക്കാൻ സജ്ജമെന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

കൊച്ചിയിൽനിന്ന് 35 വിമാനങ്ങൾ സർവിസ് നടത്തി

നെ​ടു​മ്പാ​ശ്ശേ​രി: തി​ങ്ക​ളാ​ഴ്ച കൊ​ച്ചി​യി​ൽ​നി​ന്ന് ഗ​ൾ​ഫ് സെ​ക്‌​ട​റി​ലേ​ക്കും തി​രി​കെ​യു​മാ​യി 35 വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ് ന​ട​ത്തി. കൊ​ച്ചി​യി​ലേ​ക്ക് 17 വി​മാ​ന​ങ്ങ​ളും തി​രി​കെ 18 വി​മാ​ന​ങ്ങ​ളും ഉ​ണ്ടാ​യി. അ​ബൂ​ദ​ബി​യി​ലേ​ക്കും തി​രി​കെ​യും അ​ഞ്ച്​ വി​മാ​ന​ങ്ങ​ൾ വീ​തം സ​ർ​വി​സ് ന​ട​ത്തി. ദു​ബൈ​യി​ൽ​നി​ന്നും തി​രി​കെ​യും മൂ​ന്ന്​ വി​മാ​ന​ങ്ങ​ൾ വീ​തം ഉ​ണ്ടാ​യി​രു​ന്നു. മ​സ്‌​ക​ത്തി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് ര​ണ്ട്​ വി​മാ​ന​ങ്ങ​ളും കൊ​ച്ചി​യി​ൽ​നി​ന്ന് മൂ​ന്ന്​ വി​മാ​ന​ങ്ങ​ളും സ​ർ​വി​സ് ന​ട​ത്തി. ഷാ​ർ​ജ​യി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്കും തി​രി​കെ​യും ര​ണ്ട്​ വി​മാ​ന​ങ്ങ​ൾ വീ​തം ഉ​ണ്ടാ​യി. ദ​മാം, റി​യാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും തി​രി​കെ​യും ഓ​രോ സ​ർ​വി​സും ഉ​ണ്ടാ​യി. ജി​ദ്ദ​യി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് ഒ​രു വി​മാ​ന​വും കൊ​ച്ചി​യി​ൽ​നി​ന്ന് ര​ണ്ട്​ വി​മാ​ന​ങ്ങ​ളും സ​ർ​വി​സ് ന​ട​ത്തി. ദോ​ഹ​യി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് ര​ണ്ട്​ വി​മാ​ന​ങ്ങ​ളും കൊ​ച്ചി​യി​ൽ​നി​ന്ന് ഒ​രു വി​മാ​ന​വും ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Water purification plant attacked in Kuwait; Indian worker killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.