ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കർണാടകയിലെ സഖ്യ സർക്കാറിന െ പിടിച്ചുനിർത്താൻ ജാഗ്രതയോടെ കോൺഗ്രസും ജെ.ഡി.എസും. വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രി കുമാരസ്വാമിയുടെ നേതൃത്വത്തിൽ ജെ.ഡി.എസ് നേതാക്കൾ ഒൗദ്യോഗിക വസതിയായ കൃഷ്ണയിലും ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തിെൻറ വസതിയിലും യോഗം ചേർന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ വസതിയിൽ അനൗദ്യോഗിക മന്ത്രിസഭ യോഗം ചേർന്നു.
ആവശ്യമെങ്കിൽ കോൺഗ്രസിന് മുഖ്യമന്ത്രിസ്ഥാനം കൈമാറാമെന്ന നിർദേശം എച്ച്.ഡി. കുമാരസ്വാമി മുന്നോട്ടുവെച്ചെങ്കിലും അദ്ദേഹംതന്നെ മുഖ്യമന്ത്രിയായി തുടരണമെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദേശമാണ് കോൺഗ്രസ് യോഗത്തിൽ കൈമാറിയത്. സഖ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒരു നീക്കവും നേതാക്കളിൽനിന്നുണ്ടാവരുതെന്നും നേതൃമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങേണ്ടതില്ലെന്നും ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്.
കുമാരസ്വാമിയെ മാറ്റി പകരം ഭരണമേറ്റെടുത്താൽ ഇൗ ഘട്ടത്തിൽ അത് പാർട്ടിക്ക് ദോഷം വരുത്തുന്നതോടൊപ്പം ജെ.ഡി.എസിൽനിന്ന് സമ്മർദമുയരാൻ സാധ്യതയുണ്ടെന്നുമുള്ള വിലയിരുത്തലിലാണ് കോൺഗ്രസ്. സഖ്യത്തിൽ വിമത നീക്കങ്ങളൊന്നുമുണ്ടാവില്ലെന്ന് ഏകോപന സമിതി ചെയർമാനെന്ന നിലയിൽ ഉറപ്പുവരുത്തുമെന്ന് സിദ്ധരാമയ്യ യോഗത്തെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.