ബി.ജെ.പി എം.എൽ.എയു​ടെ ചവി​ട്ടേറ്റ്​ ഗർഭം അലസി, നഷ്​ടപരിഹാരം ആവശ്യപ്പെട്ട്​ ബി.ജെ.പി കൗൺസിലർ

ബംഗളൂരു: ബി.ജെ.പി എം.എൽ.എയുടെ ചവി​ട്ടേറ്റ്​ തൻെറ ഗർഭം അലസിയതായി ബി.ജെ.പി വനിത കൗൺസിലർ. കർണാടകയിലെ തെർദലിലെ ബിജെ.പി എം.എൽ.എ സിദ്ധു സാവദിക്കെതിരെയാണ്​ കൗൺസിലർ ചാന്ദ്​നി നായിക്​ ​ രംഗത്തെത്തിയത്​.

കഴിഞ്ഞ നവംബർ ഒൻപതിനാണ്​ സംഭവം. മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി മഹാലിംഗപുരത്തെ മുനിസിപ്പൽ കൗൺസിൽ ബിൽഡിംഗിലെത്തിയ ചാന്ദ്​നിയടക്കമുള്ള കൗൺസിലർമാരെ എം.എൽ.എയും സംഘവും ചവിട്ടിവീഴ്​ത്തുകയായിരുന്നു. സംഭവത്തിൻെറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നിയമനടപടികളിലേക്ക്​ കടക്കുകയാണെന്ന്​ ചാന്ദ്​നിയുടെ ഭർത്താവ്​ അറിയിച്ചു.

Full View

എന്നാൽ തനിക്കെതി​രെ ഉയർന്ന ആരോപണങ്ങൾ എം.എൽ.എ നിഷേധിച്ചു. കൗൺസിലർ ആറുവർഷം മുമ്പ്​ വന്ധ്യംകരണം നടത്തിയതാണെന്നും സമീപകാലത്ത്​ അവർ ഗർഭച്ഛിദ്രം നടത്തിയിട്ടില്ലെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചതായും എം.എൽ.എ പ്രതികരിച്ചു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട്​ മഹിള കോൺഗ്രസ്​ രംഗത്തെത്തിയിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.