കെ.​ആ​ർ. ര​മേ​ശ്​​ കു​മാർ കർണാടക സ്പീക്കർ

ബംഗളൂരു: കർണാടക നിയമസഭാ സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവ് കെ.​ആ​ർ. ര​മേ​ശ്​​ കു​മാ​റിനെ തെരഞ്ഞെടുത്തു. സ്പീക്കർ തെരഞ്ഞെടുപ്പിൽ നിന്ന് പ്രതിപക്ഷമായ ബി.ജെ.പി പിന്മാറിയ സാഹചര്യത്തിൽ എതിരില്ലാതെ തെരഞ്ഞെടുക്കുകയായിരുന്നു.

മുൻ ആരോഗ്യ മന്ത്രിയാണ് ര​മേ​ശ്​​ കു​മാ​ർ. ആറു തവണ നിയമസഭാംഗമായിരുന്ന ര​മേ​ശ്​​ കു​മാർ എച്ച്.ഡി. ദേവഗൗഡ, ജെ.എച്ച്. പാട്ടീൽ സർക്കാറുകളുടെ കാലയളവിൽ സ്പീക്കർ പദവി വഹിച്ചിരുന്നു. 

കെ.​ആ​ർ. ര​മേ​ശ്​​ കു​മാ​റിനെ സ്പീക്കറുടെ ഡയസിലേക്ക് പ്രോടെം സ്പീക്കര്‍ കെ.ജി. ബൊപ്പയ്യ ക്ഷണിച്ചു. മുഖ്യമന്ത്രി കുമാരസ്വാമിയും പ്രതിപക്ഷ നേതാവ് യെദിയൂരപ്പയും കൂടി ര​മേ​ശ്​​ കു​മാ​റിനെ കസേരിയിലേക്ക് ആനിയിച്ചു.

എ​സ്. സു​രേ​ഷ്​​കു​മാ​റായിരുന്നു സ്പീക്കർ സ്ഥാനത്തേക്കുള്ള ബി.​ജെ.​പി​യുടെ സ്ഥാനാർഥി. എന്നാൽ, മൽസരത്തിൽ നിന്ന്  പിന്മാറുന്നതായി രാവിലെ ബി.​ജെ.​പി അറിയിക്കുകയായിരുന്നു.

Tags:    
News Summary - kr Ramesh kumar karnataka speaker -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.