ഗാസിയാബാദ്: പ്രമാദമായ നിതാരി കൂട്ടക്കൊല കേസിൽ ജയിലിൽ കഴിയുന്ന നോയിഡയിലെ വ്യവസായി മൊനീന്ദർ സിങ് പാന്തറിനും വീട്ടുവേലക്കാരൻ സുരേന്ദ്ര കോലിക്കും സി.ബി.െഎ കോടതി വധശിക്ഷ വിധിച്ചു. ഇരുവരും ചേർന്ന് നടത്തിയ 16 കൊലപാതകങ്ങളിൽ ഒന്നിനാണ് ഇപ്പോൾ വധശിക്ഷ വിധിച്ചത്. 25 കാരിയായ വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത് െകാലപ്പെടുത്തിയ കേസ് ആണിത്. പാന്തറുടെ വീട്ടിൽ ജോലിചെയ്തു വരുന്നതിനിടെ 2006 ഒക്ടോബർ 12ന് യുവതിയെ കാണാതാവുകയായിരുന്നു.
യു.പിയിലെ നോയ്ഡയിൽ നിതാരി ഗ്രാമത്തിലുള്ള പാന്തറുടെ വീടിെൻറ പിൻവശത്തു കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങളിൽ നിന്നും ലഭിച്ച വസ്ത്രത്തിൽ നിന്നുമാണ് മരിച്ചത് ഇവർ തന്നെയാണെന്ന് സ്ഥിരീകരിച്ചത്. കാണാതായ 16 പേരുടെ അസ്ഥികൂടങ്ങൾ ഇൗ വീടിെൻറ പിൻവശത്തുനിന്നും ലഭിച്ചിരുന്നു.
ഇതിൽ കൂടുതലും കുട്ടികളുടേതായിരുന്നു. 16 കേസുകളിൽ കോലി പ്രതിയായിട്ടുള്ള ഒമ്പതാമത്തെയും പാന്തറും കോലിയും പ്രതികൾ ആയിട്ടുള്ള മൂന്നാമത്തെ കേസുമാണിത്.
നിതാരി കൊലപാതക പരമ്പരയിൽ ഒന്നായ പിങ്കി സർക്കാർ വധക്കേസിൽ കഴിഞ്ഞ ജൂലൈയിൽ പാന്തറിനും കോലിക്കും പ്രത്യേക കോടതി വധശിക്ഷ വിധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.