ബംഗളൂരു: േകാലാർ കോവിഡ് സ്ഥിരീകരിച്ച രോഗി ബാർബർ ഷോപ്പിൽ പോയതിനെ തുടർന്ന് പ്രദേശത്ത് അതിജാഗ്രത. കോലാറിലെ ബംഗാർപേട്ട് ടൗണിലെ ബാർബർഷോപ്പിലാണ് മുടിവെട്ടാൻ പോയത്.
മലേഷ്യയിൽനിന്ന് തിരിച്ചെത്തിയ വ്യക്തി 14 ദിവസത്തെ നിരീക്ഷണ കാലയളവിനുശേഷമാണ് ബാർബർ ഷോപ്പിൽ പോയത്. എന്നാൽ, ഇതിനുശേഷമാണ് ഇയാളുടെ പരിശോധന ഫലം പോസിറ്റിവായത്. തുടർന്ന് ഇയാളെ ഐസൊലേഷനിലേക്ക് മാറ്റുകയായിരുന്നു.
മുൻകരുതൽ നടപടിയുടെ ഭാഗമായി ബാർബർ ഷോപ്പ് സന്ദർശിച്ചവരോട് സ്വയം ആശുപത്രിയിലെത്തി സാമ്പിൾ പരിശോധനക്ക് നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് ആരോഗ്യ പ്രവർത്തകർ മേഖലയിൽ മൈക്ക് അനൗൺസ്മെൻറ് ഉൾപ്പെടെ നടത്തി. മൈക്ക് അനൗൺസ്മെൻറ് സംബന്ധിച്ച വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സംഭവം മൈസൂരുവിലാണെന്ന വ്യാജ പ്രചാരണമുണ്ടായിരുന്നെങ്കിലും കോലാറിലാണെന്ന് അധികൃതർ വിശദീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.