'പാർലമെന്‍റ് ഇപ്പോൾ ഇങ്ങനെയൊക്കെയാണ്'; വിഡിയോ പങ്കുവെച്ച് കെ.കെ. രാഗേഷ് എം.പി

ർഷക ദ്രോഹപരമായ കാർഷിക ബില്ലുകൾ രാജ്യസഭയിൽ അവതരിപ്പിച്ചതിനെ തുടർന്നുള്ള സംഘർഷ സാഹചര്യത്തിന്‍റെ ദൃശ്യം പങ്കുവെച്ച് കെ.കെ. രാഗേഷ് എം.പി. ചർച്ച അനുവദിക്കാതെയും വോട്ടിങ്ങ് ആവശ്യപ്പെട്ടാൽ അതിനനുവദിക്കാതെയും ഏകപക്ഷീയമായി ഏത് ജനവിരുദ്ധ ബില്ലും പാസ്സാക്കിയെടുക്കുക എന്ന നിലയിലേക്കാണ് രാജ്യത്ത് കാര്യങ്ങൾ എത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

പാർലമെന്‍റ് ഇപ്പോൾ ഇങ്ങനെയൊക്കെയാണ്. ജനാധിപത്യത്തിന്‍റെ ചെറുകിരണങ്ങൾ പോലും ഉയർത്താൻ അനുവദിക്കാത്ത ഫാഷിസ്റ്റ് ഇരുട്ടറയായിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യങ്ങളിലൊന്നിലെ ഈ പാർലമെന്‍റ്.

എതിരഭിപ്രായങ്ങളിൽ ഉണ്ടാവേണ്ട ജനാധിപത്യ മര്യാദകളെല്ലാം കാറ്റിൽപറത്തിയിരിക്കുന്നു. ജനപ്രതിനിധികളുടെ അഭിപ്രായങ്ങൾ അനുവദിക്കാതെയും പാർലമെന്‍റിനെ നോക്കുകുത്തിയാക്കിയും കർഷകവിരുദ്ധ നിയമങ്ങൾ പാസ്സാക്കുന്ന മോദി സർക്കാറിനെതിരെ രാജ്യമെങ്ങും വൻ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ടെന്നും എം.പി ആവശ്യപ്പെട്ടു.

വിവാദമായ കാർഷിക ബില്ലുകൾ വ്യാപക പ്രതിഷേധത്തിനിടെ ശബ്ദവോട്ടോടെയാണ് രാജ്യസഭ പാസ്സാക്കിയത്. നേരത്തെ ലോക്സഭയും ബില്ലുകൾ പാസ്സാക്കിയിരുന്നു.

കെ.കെ. രാഗേഷ് എം.പിയുടെ ഫേസ്ബുക് പോസ്റ്റ് വായിക്കാം...

നമ്മുടെ പാർലമെന്റ് ഇപ്പോൾ ഇങ്ങനെയൊക്കെയാണ്. ഇപ്പോഴും ഞങ്ങൾ പാർലമെന്റിൽ കുത്തിയിരിപ്പ് സമരം തുടരുന്നു.

ചർച്ച അനുവദിക്കാതെയും വോട്ടിങ്ങ് ആവശ്യപ്പെട്ടാൽ അതിനനുവദിക്കാതെയും ഏകപക്ഷീയമായി ഏത് ജനവിരുദ്ധ ബില്ലും പാസ്സാക്കിയെടുക്കുക എന്ന നിലയിലേക്കാണ് രാജ്യത്ത് കാര്യങ്ങൾ എത്തിയിരിക്കുന്നത്. ജനാധിപത്യത്തിന്റെ ചെറുകിരണങ്ങൾ പോലും ഉയർത്താൻ അനുവദിക്കാത്ത ഫാസിസ്റ്റ് ഇരുട്ടറയായിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യങ്ങളിലൊന്നിലെ ഈ പാർലമെന്റ്.

മോഡി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നാടുമുഴുവൻ പ്രതിഷേധത്തിലാണ്. കോർപ്പറേറ്റുകൾക്കും ബഹുരാഷ്ട്ര കുത്തക ഭീമന്മാർക്കും രാജ്യത്തിന്റെ കാർഷികരംഗം തീറെഴുതിക്കൊടുക്കാനുള്ള മൂന്നുബില്ലുകൾ കൂടി ഒടുവിലായി പാർലമെന്റിൽ പാസ്സാക്കിയിരിക്കുകയാണ്. എതിരഭിപ്രായങ്ങളിൽ ഉണ്ടാവേണ്ട ജനാധിപത്യമര്യാദകളെല്ലാം കാറ്റിൽപറത്തിയിരിക്കുന്നു. ജനപ്രതിനിധികളുടെ അഭിപ്രായങ്ങൾ അനുവദിക്കാതെയും പാർലമെന്റിനെ നോക്കുകുത്തിയാക്കിയും കർഷകവിരുദ്ധ നിയമങ്ങൾ പാസ്സാക്കുന്ന മോഡി സർക്കാറിനെതിരെ രാജ്യമെങ്ങും വൻ പ്രതിഷേധങ്ങൾ ഉയർന്നുവരേണ്ടതുണ്ട്. 

Full View


Latest Video:

: Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.