ന്യൂഡൽഹി: ഡൽഹിയിലെ വെസ്റ്റ് ഹോസ്പിറ്റലിൽ നവജാതശിശുവിനെ അമ്മ കൊലപ്പെടുത്തി. 32കാരിയായ റീത ദേവിയാണ് സ്വന്തം കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്നത്. മൂന്നാമതൊരു കുട്ടി കൂടി ഇപ്പോൾ വേണ്ടെന്നതിനാലാണ് കൊലനടത്തിയതെന്ന് റീത ദേവി പൊലീസിന് മൊഴി നൽകിയെന്നാണ് റിപ്പോർട്ട്.
മൂന്നാമതൊരു കുട്ടി കൂടി വേണ്ടെന്ന് റീതാ ദേവിയുടെ ഭർത്താവ് നിരന്തരമായി പറഞ്ഞിരുന്നുവെന്ന് ഡൽഹി പൊലീസിലെ ഡെപ്യൂട്ടി കമീഷണർ വിജയ് കുമാർ അറിയിച്ചു. പ്രസവത്തിന് മുമ്പ് ഇക്കാര്യം ആശുപത്രിയിലെ ഹെൽപ്പറോടും റീത ദേവി സൂചിപ്പിച്ചിരുന്നു. മറ്റ് രണ്ട് കുട്ടികളെ പ്രസവിച്ചപ്പോഴും ഭർത്താവ് റീതദേവിയെ കുറ്റപ്പെടുത്തിയിരിന്നു.
അതേ സമയം, റീത ദേവിയുടെ ഭർത്താവിന് സംഭവത്തിൽ പങ്കുണ്ടെന്നുള്ളതിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഡൽഹിയിലെ കോണാട്ട് പ്ലേസിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ് റീത ദേവിയുടെ ഭർത്താവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.