കോഴിക്കോട്: ‘‘ഒത്തൊരുമയോടെ, സമാധാനപരവും ജനാധിപത്യപരവുമായി, ആത്മാർഥതയോടെ, പതറാതെ പൊരുതിയാൽ വിജയം ഉറപ്പാണ്’’-സ്വതന്ത്ര ഇന്ത്യകണ്ട െഎതിഹാസിക കർഷക സമരങ്ങളിലൊന്നായ മഹാരാഷ്ട്രയിലെ ലോങ് മാർച്ചിെൻറ മുന്നണിപ്പോരാളി അശോക് ധാവ്ലെ വിജയരഹസ്യം വെളിപ്പെടുത്തി. ചെരുപ്പിടാത്ത കാലുകൾ പൊള്ളിയിട്ടും ദരിദ്ര കർഷകർ വിജയത്തിലേക്ക് കുതിച്ചത് രാജ്യത്തെ ജനങ്ങളുടെ പിന്തുണയിൽനിന്ന് ഉൗർജം ആവാഹിച്ചതുകൊണ്ടാണെന്ന് അഖിലേന്ത്യ കിസാൻ സഭ അധ്യക്ഷനായ ധാവ്ലെ ‘മാധ്യമ’േത്താട് പറഞ്ഞു. നാസികിൽനിന്ന് മാർച്ച് ആറിന് ആരംഭിച്ച്് 12ന് മുംബൈയിലെത്തി സംസ്ഥാനത്തെ ബി.ജെ.പി സർക്കാറിനെ വിറപ്പിച്ച പോരാട്ടത്തിന് നേതൃത്വം നൽകിയവരിൽ പ്രമുഖനായ ധാവ്ലെ സി.െഎ.ടി.യു ദേശീയ ജനറൽ കൗൺസിലിൽ പെങ്കടുക്കാനാണ് കോഴിക്കോെട്ടത്തിയത്.
‘‘ലോങ് മാർച്ചിെൻറ ജയം മഹാരാഷ്ട്രയിലെ കർഷകരുടെ വിജയമാണ്. മുമ്പും അവിെട സമരമുണ്ടായിരുന്നു. സർക്കാറുകൾ വാഗ്ദാനങ്ങൾ പാലിക്കാതായതോടെയാണ് ലോങ് മാർച്ച് എന്ന അന്തിമ പോരാട്ടത്തിനിറങ്ങിയത്’’ -ധാവ്ലെ പറഞ്ഞു. മഹാരാഷ്്ട്രയിൽ ജയിച്ചത് പോരാട്ടമാണെങ്കിൽ ഇനി മുന്നിലുള്ളത് യുദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ ജനതയുടെ പിന്തുണ സമരത്തിന് ആവേശമേകി. സമൂഹ മാധ്യമങ്ങളോട് തീരാത്ത കടപ്പാടുണ്ട്. ചിത്രങ്ങളും പോസ്റ്റുകളുമായി സമൂഹ മാധ്യമങ്ങൾ ശരിക്കും ലോങ് മാർച്ചിനെ ഏറ്റെടുക്കുകയായിരുന്നു. കേരളത്തിൽനിന്നുള്ള പിന്തുണയും ഏറെ വിലപ്പെട്ടതായിരുന്നുെവന്ന് അദ്ദേഹം അറിയിച്ചു. പത്രങ്ങളും ടി.വി ചാനലുകളും ഒപ്പം നിന്നതിലും സന്തോഷമുണ്ട്.
കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിനെതിരെ യോജിച്ച പോരാട്ടത്തിന് ജനങ്ങൾ തയാറാവണമെന്നും ധാവ്ലെ ആവശ്യപ്പെട്ടു. ‘‘കർഷകർക്കും തൊഴിലാളികൾക്കും മധ്യവർഗത്തിനും എതിരാണ് മോദി സർക്കാർ. ആകെ ഇഷ്ടം വമ്പൻ കോർപറേറ്റുകേളാടാണ്. പിന്നെ, സാമ്രാജ്യത്വത്തോടും. വർഗീയമായും ജാതീയമായും പ്രവർത്തിക്കുന്ന സർക്കാർ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. ഇതിനെ ചെറുക്കാൻ വൻ പോരാട്ടം ആവശ്യമാണ്. ഒറ്റക്കെട്ടായി പൊരുതി വിജയം നേടണം’’-അദ്ദേഹം പറഞ്ഞു.
സി.പി.എം മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയായി 10 വർഷം പ്രവർത്തിച്ച ധാവ്ലെ നിലവിൽ പാർട്ടി കേന്ദ്രകമ്മിറ്റി അംഗമാണ്. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദധാരിയായ ധാവ്ലെ ഗ്രാമങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന നിസ്വാർഥ കമ്യൂണിസ്റ്റുകാരനാണ്. ചുവപ്പിെൻറ പോരാട്ടവഴിയിൽ കണ്ടുമുട്ടിയ മരിയം ധാവ്ലെയാണ് ജീവിതസഖി. അഖിേലന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജനറൽ െസക്രട്ടറിയാണ് മരിയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.