രാമനാഥപുരം രാജാവ് കുമാരൻ സേതുപതി അന്തരിച്ചു

ചെന്നൈ: മുൻ രാംനാഡ് (രാമനാഥപുരം) രാജാവും രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം രക്ഷാധികാരിയുമായ കുമാരൻ സേതുപതി (56) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. അണ്ണാമലൈ സർവകലാശാല സെനറ്റ് അംഗവും വിവിധ സംഘടനകളുടെ മുഖ്യഭാരവാഹിയുമാണ്.

രാമനാഥപുരം രാമലിംഗവിലാസം കൊട്ടാരത്തിലെ വസതിയിൽ മൃതദേഹം പൊതുദർശനത്തിനു വെച്ചു. ഭാര്യ രാജരാജേശ്വരി നാച്ചിയാർ. പഴയ രാമനാഥപുരം പ്രവിശ്യയുടെ തലവന്മാരാണ് സേതുപതികളായി അറിയപ്പെട്ടിരുന്നത്. മധുര നായ്ക്കരുടെ കാലത്താണ് ഈ പദവി പുനഃസ്ഥാപിച്ചത്.

സേതു തീരം ഭരിക്കാനും രാമേശ്വരം സന്ദർശിക്കുന്ന തീർഥാടകരെ സംരക്ഷിക്കലും ഇവരുടെ ചുമതലയായിരുന്നു. 

Tags:    
News Summary - King Kumaran Sethupathi of Ramanathapuram passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.