യുവതിയെ കൊല്ലുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ: ഒരാൾ അറസ്​റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ യുവതി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട്​ ഒരാളെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. യുവതിയെ കൊല്ലുന്നതി​​​​​​​െൻറ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ഇതി​​​​​​​െൻറ  അടിസ്ഥാനത്തിൽ മുംബൈയിൽ നിന്നാണ്​ ആദിൽ എന്നയാളെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​ . 

വ്യാഴാഴ്​ച വൈകുന്നേരമാണ്​ യുവതി​യുമായി ആദിൽ വാക്കുതർക്കത്തിലേർപ്പെടുകയും കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച്​ യുവതിയെ കൊലപ്പെടുത്തുകയും ചെയ്​തത്​. ഇതി​​​​​​​െൻറ ദൃശ്യങ്ങളാണ്​ സാമൂഹിക മാധ്യങ്ങളിലൂടെ പുറത്ത്​ വന്നത്​. സംഭവത്തിന്​ ശേഷം ആദിലിനെ രക്ഷപ്പെടാൻ സഹായിച്ചതിന്​ രണ്ട്​ പേരെ കൂടി പൊലീസ്​ കസ്​റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ്​ സൂചന.

മുമ്പ്​ മോഷണ കേസിലടക്കം പ്രതിയായിരുന്നു ആദിലെന്നും പൊലീസ്​ അറിയിച്ചു. ഒരു വർഷം മുമ്പ്​ ആദിൽ യുവതിയെ ആക്രമിക്കാൻ​​ ശ്രമിച്ചിരുന്നതായി യുവതിയുടെ മാതാപിതാക്കൾ ആരോപിച്ചു.

Full Viewകടപ്പാട്​ പത്രിക ന്യൂസ്​
Tags:    
News Summary - Killer Filmed On CCTV Stabbing Delhi Woman Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.