ബീഫ് കഴിച്ചാൽ കൊല്ലുമെന്ന് മർദനത്തിനിടെ അക്രമികൾ വിളിച്ചു പറഞ്ഞു -സൂരജ്

ചെന്നൈ: ബീഫ് കഴിച്ചതിനാൽ കൊല്ലുമെന്ന് അക്രമികൾ പറഞ്ഞിരുന്നതായി മദ്രാസ് ഐ.ഐ.ടിയിൽ അക്രമണത്തിനിരയായ മലയാളി വിദ്യാർഥി സൂരജ്. ഹി​ന്ദു​ത്വ അ​നു​കൂ​ല സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ക​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ  വ​ല​തു ക​ണ്ണി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സൂ​ര​ജ് മ​ല​പ്പു​റം പൊ​ന്നാ​നി സ്വ​ദേ​ശിയാണ്. ചെന്നൈയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൂരജ് ഫേസ്ബുക്കിലൂടെ നടന്ന സംഭവത്തെ കുറിച്ച് വിവരിച്ചു. 

സൂരജിന്‍റെ വാക്കുകൾ

നടന്ന സംഭവത്തെ കുറിച്ച് തെറ്റിദ്ധരിക്കുന്ന വിവരങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ കൂടി പ്രചരിക്കുന്നത്. അതിനാലാണ് ഈ അസ്ഥയിലും എനിക്ക് പ്രതികരിക്കേണ്ടി വരുന്നത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന സമയത്ത് മുൻപരിചയില്ലാത്ത മനീഷ് എന്ന ഒരാൾ കൂടെവന്നിരിക്കുകയും പേര് ചോദിച്ചറിയുകയും ചെയ്തു. ബീഫ് കഴിക്കുമോ എന്ന് ചോദിക്കുകയും ഞാൻ കഴിക്കുമെന്ന് മറുപടി പറയുകയും ചെയ്തു. വീണ്ടും ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോൾ അയാൾ പിന്നിൽ നിന്നും തലക്കടിച്ചു. മുടിക്ക് കുത്തിപ്പിടിച്ച് തലക്ക് തലങ്ങും വിലങ്ങും അടിച്ചു. അതിനിടയിലാണ് കണ്ണിന് പരിക്ക് പറ്റിയത്. കണ്ണിന്‍റെ കാഴ്ച എത്ര തിരിച്ചു കിട്ടുമെന്ന് വീക്കം പോയാൽ മാത്രമേ പറയാനാവൂ. തല്ലുന്ന സമയത്ത് ബീഫ് കഴിച്ചാൽ കൊല്ലുമെന്ന് അവൻ വിളിച്ചു പറഞ്ഞിരുന്നു. ഇതിനിടയിൽ എന്‍റെ സുഹൃത്ത് ഒാടിവന്നെങ്കിലും അക്രമിയുടെ സുഹൃത്തുകൾ എന്‍റെ സുഹൃത്തിനെ പിടിച്ചു മാറ്റി. അക്രമണം ആസൂത്രണം ചെയ്ത് നടത്തിയതായാണ് എനിക്ക് തോന്നിയത്. ഇപ്പോൾ അപ്പോളോ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. അക്രമത്തിനെതിരെ കോളജ് അധികാരികൾക്ക് സുഹൃത്തുക്കൾ വഴി പരാതി നൽകിയിട്ടുണ്ട്. പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് തുടക്കത്തിൽ കേസെടുക്കാൻ തയാറായിരുന്നില്ല. അവർക്ക് മുകളിൽ നിന്ന് ഒാർഡറുകൾ വരുന്നുണ്ടായിരുന്നെന്ന് തോന്നുന്നു. സ്ഥാപനത്തിന്‍റെ ഭാഗത്ത് നിന്ന് ആരും സഹായ ഹസ്തവുമായി ഇതുവരെ വന്നിട്ടില്ല. സ്ഥാപനത്തിലെ ആശുപത്രി ഡോക്ടർമാർ വന്നിരുന്നു. സംഭവം അറിഞ്ഞ് തന്നെ പിന്തുണച്ചവർക്ക് നന്ദി. 

ഇതൊരു ഒറ്റപ്പെട്ട സംഭവമെന്ന് കരുതാനാവില്ല. കേരളത്തിലെ ഭൂരിഭാഗം പേരും ബീഫ് കഴിക്കുന്നവരാണ്. അവർ പുറത്ത് വന്ന് താമസിച്ചാൽ അവർക്കും ഇതെല്ലാം സംഭവിക്കാവുന്നതാണ്. വീട്ടിനുളളിൽ ഉണ്ടാക്കി ഭക്ഷിച്ചാൽ പോലും ഒരു കൂട്ടം ആളുകൾ വന്ന് വീടുമുഴുവൻ തല്ലിപ്പൊളിക്കുന്ന തരത്തിലേക്ക് മാറിയിരിക്കുന്നു. നമ്മൾ അഭിമാനപൂർവം കാണുന്ന ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഇങ്ങനെയുണ്ടായത്. അക്കാദമികമായി ഉന്നത നിലയിൽ നിൽക്കുന്ന സ്ഥാപനത്തിൽ ഇത്തരത്തിൽ സംഭവിച്ചാൽ പുറത്തും ഇതെല്ലാം നടക്കാമെന്ന് വ്യക്തമാണ്. എവിടെയും നടക്കാം. ഇതിന് പിന്നിൽ നടന്ന ഗൂഢാലോചനയെ കുറിച്ച് എനിക്ക് കൂടുതൽ അറിയില്ല. 


ഓ​ഷ്യ​ൻ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ എം.​എ​സ് വി​ദ്യാ​ർ​ഥി​യും ഉ​ത്ത​രേ​ന്ത്യ​ക്കാ​ര​ന​ു​മാ​യ മ​നീ​ഷ്കു​മാ​ർ സി​ങ്ങി​​​​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ സൂരജിനെ ആ​ക്ര​മിച്ചത്. അം​ബേ​ദ്​​ക​ർ പെ​രി​യാ​ർ സ്​​റ്റ​ഡി സ​ർ​ക്കി​ൾ പ്ര​വ​ർ​ത്ത​ക​നാ​യ സൂ​ര​ജ്, എ​യ​റോ​നോ​ട്ടി​ക്ക​ൽ സ​യ​ൻ​സി​ൽ ഗ​വേ​ഷ​ക​വി​ദ്യാ​ർ​ഥി​യാ​ണ്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് ഐ.​ഐ.​ടി​യി​ൽ ബീ​ഫ് ഫെ​സ്​​റ്റ്​ ന​ട​ത്തി​യ​ത്. ഇ​തൊ​രു തു​ട​ക്കം മാ​ത്ര​മാ​ണെ​ന്നും ഇ​നി​യും ആ​ക്ര​മി​ക്കു​മെ​ന്നും ആ​ശു​പ​ത്രി​യി​ലെ​ത്തി മ​നീ​ഷ്കു​മാ​ർ സി​ങ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും സൂരജിന്‍റെ സുഹൃത്തുക്കൾ കഴിഞ്ഞദിവസം പ​റ​ഞ്ഞിരുന്നു. 

Full View
Tags:    
News Summary - kill you if eat beef says attackers, sooraj IIT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.