ബംഗളൂരു: ജെ.ഡി.എസ് നേതാവിനെ കൊന്നവരോട് അതേ നാണയത്തിൽ പ്രതികാരം ചെയ്യാൻ നിർദേശിച്ച കർണാടക മുഖ്യമന്ത്രി എച ്ച്.ഡി കുമാരസ്വാമി വിവാദത്തിൽ. ജെ.ഡി.എസിലെ പ്രാദേശിക നേതാവിെൻറ കൊലപാതകികളെ ഒരു ദയയും കൂടാതെ കൊന്നു കളയ ണമെന്ന് മുതിർന്ന പൊലീസ് ഒാഫീസർക്ക് നൽകിയ നിർദേശമാണ് പുറത്തായത്.
‘പ്രകാശ് നല്ല മനുഷ്യനായിരുന്നു. ആ രാണ് അദ്ദേഹത്തെ ഇങ്ങനെ കൊന്നതെന്ന് അറിയില്ല. ഇത് ചെയ്തത് ആരായാലും ഒരു ദയയും കാണിക്കാതെ അയാളെയും കൊല്ലുക. ഒരു പ്രശ്നവും ഉണ്ടാകില്ല’ - കുമാരസ്വമി പറയുന്നു. പ്രാദേശിക മാധ്യമപ്രവർത്തകർ റിക്കോർഡ് ചെയ്ത വിഡിയോ ക്ലിപ്പിലാണ് ഇൗ വാക്കുകളുള്ളത്.
എന്നാൽ ജെ.ഡി.എസ് നേതാവിെൻറ കൊലപാതക വാർത്ത കേട്ട് ഞെട്ടിത്തരിച്ച മുഖ്യമന്ത്രി, ആ വികാരത്തള്ളിച്ചയിൽ പറഞ്ഞ വാക്കുകൾ മാത്രമാണിതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. പിന്നീട് മുഖ്യമന്ത്രി കുമാരസ്വാമിയും ഇേത വിശദീകരണം ആവർത്തിച്ചു.
അത് താൻ ഉത്തരവ് നൽകിയതായിരുന്നില്ല. ആ നിമിഷം ഉണ്ടായ ദേഷ്യം മൂലം പുറത്തുവന്ന വാക്കുകളാണ്. പ്രതികളെന്ന് സംശയിക്കുന്നവർ രണ്ട് കൊലപാതക കേസുകളിൽ കൂടി പ്രതികളാണ്. അവർ ജയിലിലാണ്. ഇപ്പോൾ അവർ ഒരാളെക്കൂടി കൊന്നിരിക്കുന്നു.- കുമാരസ്വാമി പറഞ്ഞു.
കർണാടകയിലെ മാണ്ഡ്യയിൽ വച്ച് തിങ്കളാഴ്ച വൈകീട്ട് 4.30നാണ് ജെ.ഡി.എസിെൻറ പ്രാദേശിക നേതാവായ പ്രകാശൻ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടുപേർ പ്രകാശെൻറ കാർ നിർത്തിച്ച് വലിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു.
#WATCH Karnataka CM HD Kumaraswamy caught on cam telling someone on the phone 'He(murdered JDS leader Prakash) was a good man, I don't know why did they murder him. Kill them (assailants) mercilessly in a shootout, no problem. (24.12.18) pic.twitter.com/j42dqiRs0a
— ANI (@ANI) December 25, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.