ഭോപാൽ: മധ്യപ്രദേശിലെ ഖർഗോനിൽ രാമനവമി ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറിയ അക്രമങ്ങളിൽ ഇതുവരെ 64 കേസുകൾ രജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു. 175 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നഗരത്തിൽ നിലവിലുള്ള കർഫ്യൂവിൽ ഒമ്പത് മണിക്കൂർ ഇളവ് നൽകിയതായി എസ്.പി ഇൻചാർജ് രോഹിത് കാശ്‍വാനി പറഞ്ഞു. രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചുവരെയാണ് ഇളവ്. രാത്രികാല കർഫ്യൂ തുടരും. എന്നാൽ നഗരത്തിലെ പച്ചക്കറി മാർക്കറ്റ്, പെട്രോൾ പമ്പ്, മണ്ണെണ്ണക്കടകൾ എന്നിവക്ക് ഇളവ് ബാധകമല്ല. ആരാധനാലയങ്ങളും അടച്ചിടാൻ നിർദേശിച്ചിട്ടുണ്ട്.
ശനിയാഴ്ച കർഫ്യൂവിൽ ഇളവ് വരുത്തിയതിന് ശേഷം അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് എസ്.പി പറഞ്ഞു. ഖർഗോൻ എസ്.പി സിദ്ധാർഥ് ചൗധരിക്ക് നേരെ വെടിയുതിർത്തുവെന്ന കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഹ്സിൻ എന്ന വസീമിനെ കോടതിയിൽ ഹാജരാക്കി മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കാലിന് വെടിയേറ്റ തിനെ തുടർന്ന് ചൗധരി ചികിത്സയിലാണ്. ഏപ്രിൽ 10ന് രാമനവമി ആഘോഷങ്ങളുടെ ഭാഗമായി സംഘ്പരിവാർ സംഘടനകൾ നടത്തിയ റാലിയെ തുടർന്ന് മുസ്‍ലിംകളുടെ വീടുകൾക്കും കടകൾക്കും നേരെ വ്യാപക അക്രമം അരങ്ങേറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.