വിവാഹം റദ്ദാക്കാൻ ഖാപ്പ്​ പഞ്ചായത്തുകൾക്ക്​ അധികാരമില്ല- സുപ്രീം കോടതി

ന്യൂഡൽഹി: പ്രായപൂർത്തിയായവരുടെ വിവാഹം റദ്ദാക്കാൻ ഖാപ്പ്​ പഞ്ചായത്തുകൾക്ക്​ അധികാരമില്ലെന്ന്​ സുപ്രീം കോടതി. ഇത്തരം സ്​ഥാപനങ്ങളെ നിയന്ത്രിക്കാൻ കൃത്യമായ നിർദേശങ്ങൾ ​െകാണ്ടുവരണമെന്ന്​ കോടതി കേന്ദ്ര സർക്കാറിനോട്​ ആവശ്യപ്പട്ടു. ഖാപ്പ്​ പഞ്ചായത്തുകളെ നിയന്ത്രിക്കാൻ സർക്കാർ നിയമം കൊണ്ടുവരും വരെ ഇൗ നിർദേശങ്ങൾ നിലനിൽക്കുമെന്നും കോടതി ആവശ്യപ്പെട്ടു. ദുരഭിമാന കൊല കൈകാര്യം ​െചയ്യുന്നതിനായി നിയമ നിർമാണം നടത്തുമെന്ന്​ സർക്കാർ കോടതിയെ അറിയിച്ചു. 

ഹരിയാന, പഞ്ചാബ്​, ഉത്തർ പ്രദേശ്​ എന്നീ സംസ്​ഥാനങ്ങളിൽ നിന്ന്​ നിരന്തരമായി ദുരഭിമാന കൊലപാതകങ്ങൾ റിപ്പോർട്ട്​ ചെയ്​തതിനെ തുടർന്ന്​ ശക്​തമായ നിയമ നിർമാണം വേണമെന്ന്​ ആവശ്യപ്പെട്ടാണ്​ സന്നദ്ധ സംഘടന കോടതിയെ സമീപിച്ചത്​. ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന നിയമാനുസൃതമല്ലാത്ത ശക്​തമായ ഖാപ്പ്​ പഞ്ചായത്തുകളാണ്​ ഇൗ കൊലപാതകങ്ങളിൽ ഏറിയ പങ്കും പ്രതിസ്​ഥാനത്തുള്ളത്​. 

നേരത്തെ വാദത്തിനിടെ ഖാപ്പ്​ പഞ്ചായത്തുകളെ കോടതി ശകാരിച്ചിരുന്നു. സമൂഹത്തി​​​െൻറ അന്തസ്സ്​ സൂക്ഷിപ്പുകാരാകാൻ ഖാപ്പ്​ പഞ്ചായത്തുകൾ ശ്രമിക്കേണ്ടതില്ലെന്ന്​ കോടതി പറഞ്ഞിരുന്നു. എന്നാൽ, വ്യത്യസ്​ത ജാതി- മത വിഭാഗങ്ങളിലുള്ളവർ തമ്മിലുളള വിവാഹത്തിന്​ എതിരല്ലെന്നും ഒരേ ഗോത്രത്തിൽ പെട്ടവർ തമ്മിലുള്ള വിവാഹത്തെയാണ്​ എതിർക്കുന്നതെന്നും ഖാപ്പ്​ പഞ്ചായത്തുകൾ വാദിച്ചിരുന്നു. 

Tags:    
News Summary - Khap Panchayats Stopping Marriages Is Illegal Says SC - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.