വിവാഹത്തിൽ ഖാപ്പ്​ പഞ്ചായത്ത്​ ഇടപെ​ടേണ്ട​ -സുപ്രീം കോടതി

ന്യൂഡൽഹി: മുതിർന്ന രണ്ടുപേർ വിവാഹതിരാകുന്നതിൽ ഇട​െപടാൻ നിങ്ങൾ ആരുമല്ലെന്ന്​ ഖാപ്പ്​​ പഞ്ചായത്തുകളോട്​ സുപ്രീം കോടതി.  നിങ്ങൾ സമൂഹത്തി​​​െൻറ മനഃസാക്ഷി സൂക്ഷിപ്പികാ​രാകേ​ണ്ടെന്നും കോടതി മുന്നറിയിപ്പ്​ നൽകി.  പ്രായപുർത്തിയായവർ പരസ്​പര സമ്മതത്തോടു കൂടി നടത്തുന്ന വിവാഹത്തിൽ ഇടപെടുന്നത്​ ഖാപ്പ്​ പഞ്ചായത്തുകൾ അവസാനിപ്പിക്കണമെന്നും സുപ്രീം കോടതി ആവശ്യ​പ്പെട്ടു. ഖാപ്പ്​ പഞ്ചായത്തുകളെ നിരോധിക്കണമെന്നും ദുരഭിമാനക്കൊല അവസാനിപ്പിക്കാൻ ​മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്ക​െവയാണ്​ കോടതിയുടെ നിരീക്ഷണം. സു​പ്രീം കോടതി ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര അധ്യക്ഷനായ ബെഞ്ചാണ്​ ഹരജി പരിഗണിച്ചത്​. 

ഏത്​ വിവാഹമാണ്​ സാധുവായത്​, നല്ലത്​, ചീത്തത്​ എന്ന്​ നമുക്ക്​ പറയാനാകില്ല. അതിൽ ഇടപെടാതിരിക്കുക. രണ്ടു മുതിർന്നവർ വിവാഹിതരാകുന്നുവെങ്കിൽ മൂന്നാമ​െതാരാൾക്ക്​ അതിൽ ഇടപെടാൻ അവകാശമില്ല എന്നും കോടതി നിരീക്ഷിച്ചു. 

എന്നാൽ, വ്യത്യസത മതസ്​ഥർ തമ്മിലോ വ്യത്യസ്​ത ജാതിക്കാർ തമ്മിലോ ഉള്ള വിവാഹത്തെയല്ല, ഒരേ ഗോത്രക്കാർ തമ്മിലുള്ള വിവാഹത്തെയാണ്​ ഖാപ്പ്​ പഞ്ചായത്ത്​ എതിർക്കുന്നതെന്നും അവർ സമുദായ സംരക്ഷകരാണെന്നും​ എതിർവിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ സമൂഹത്തി​​​െൻറ മനഃസാക്ഷി സൂക്ഷിപ്പുകാരാകാൻ ആരും മുതിരേണ്ടെന്ന്​ ചീഫ്​ ജസ്​റ്റിസ്​ ഒാർമപ്പെടുത്തി. കേസ്​ ഫെബ്രുവരി 16ന്​ വീണ്ടും കേൾക്കും. 


 

Tags:    
News Summary - Khap Panchayats Not Interfere ina Marriage Says SC- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.