ഖലിസ്ഥാൻ വാദി അമൃത് പാൽ സിങ് കീഴടങ്ങിയേക്കും

ന്യൂഡൽഹി: ഒളിവിൽ കഴിയുന്ന ഖലിസ്ഥാൻ വാദി അമൃത് പാൽ സിങ് കീഴടങ്ങിയേക്കുമെന്ന് സൂചന. ഉപാധികളുടെ അടിസ്ഥാനത്തിലാണ് പഞ്ചാബ് പൊലീസിനു മുമ്പാകെ ഇദ്ദേഹം കീഴടങ്ങുകയെന്നും റിപ്പോർട്ടുണ്ട്. ഇതോടനുബന്ധിച്ച് സുവർണ ക്ഷേത്രത്തിനു സമീപം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

വിവിധ പേരുകളിൽ നിരവധി പാസ്പോർട്ടുകൾ കൈവശമുള്ള അമൃത്പാൽ സിങ് മാർച്ച് 18നാണ് പഞ്ചാബ് പൊലീസ് വലയിൽനിന്ന് രക്ഷപ്പെട്ടത്. തുടർന്ന് ഇയാളെ പഞ്ചാബ് പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അതേമസമയം, അമൃത്പാൽ സിങ്ങിന്‍റെ അടുത്ത സഹായിയും ഗൺമാനുമായ ഫോജി എന്നറിയപ്പെടുന്ന വീരേന്ദ്ര സിങ്ങിനെ അമൃത്സർ പൊലീസ് അറസ്റ്റ് ചെയ്തു.

മുൻ സൈനിക ഉദ്യോഗസ്ഥനായ വീരേന്ദ്ര സിങ്ങിനെ അഞ്ചല പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിലാണ് അറസ്റ്റ് ചെയ്തത്. ദേശീയ സുരക്ഷ നിയമപ്രകാരം അറസ്റ്റുചെയ്ത പ്രതിയെ അസമിലെ ദിബ്രൂഗഡ് ജയിലിലേക്കു മാറ്റി. സിങ്ങിന്‍റെ പിടിയിലായ മറ്റ് കൂട്ടാളികളെയും ഇവിടെയാണ് പാർപ്പിച്ചിരിക്കുന്നത്.

Tags:    
News Summary - Khalistan sympathiser Amritpal Singh may surrender

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.