പഞ്ചാബിൽ നിന്ന്​ മലയാളികളെ നാട്ടിലെത്തിക്കാൻ ഒടുവിൽ കേരളത്തി​െൻറ പച്ചക്കൊടി 

തിരുവനന്തപുരം: കുടുങ്ങികിടക്കുന്നവർക്ക് നാട്ടിലെത്താൻ പഞ്ചാബിൽ നിന്നുള്ള ട്രെയിൻ സർവീസിന് ഒടുവിൽ കേരളം അനുമതി നൽകി. മലയാളികളെ അയക്കാനുള്ള പഞ്ചാബ് സർക്കാരി​​െൻറ സഹായ വാഗ്ദാനത്തോട് കേരളം മുഖംതിരിച്ചു നിന്നത് വിവാദമായിരുന്നു. പഞ്ചാബി​​െൻറ ആവർത്തിച്ചുള്ള മൂന്ന് കത്തിന് ഇന്നലെ വൈകിട്ടാണ് കേരളം മറുപടി നൽകിയത്.

ഗർഭിണികൾ അടക്കം 1005 മലയാളികളാണ് നാട്ടിലേക്ക്​ മടങ്ങാൻ പഞ്ചാബ് സർക്കാരി​​െൻറ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. കർണാടകയിൽ നിന്നുള്ള 309 പേരുമുണ്ട്. ഇവർക്കായി ജലന്ധറിൽ നിന്ന് ബംഗളുരു വഴി എറണാകുളത്തേക്ക്​ ട്രെയിൻ സർവീസ് നടത്താമെന്നാണ്​ പഞ്ചാബ് അറിയിച്ചിരുന്നത്. കേരളത്തിൽ കുടുങ്ങിക്കിടക്കുന്ന 188 പഞ്ചാബ് സ്വദേശികളെയും കർണാടകയിലുള്ള 1479 പേരെയും തിരിച്ചെത്തിക്കാൻ സൗകര്യമൊരുക്കണമെന്ന് പഞ്ചാബ് അഭ്യർഥിച്ചിരുന്നു. 

ഇക്കാര്യം ചൂണ്ടിക്കാട്ടി മേയ് അഞ്ചിനും ഏഴിനും പത്തിനും പഞ്ചാബ് കത്ത് നൽകിയിരുന്നെങ്കിലും കേരളം അതിനോടൊന്നും പ്രതികരിച്ചില്ല. വിവാദമായതോടെ കേരളം മറുപടി നൽകി. ട്രെയിനി​​െൻറ സമയക്രമം, എത്തിച്ചേരേണ്ട സ്റ്റേഷൻ, യാത്രക്കാരുടെ വിശദാംശങ്ങൾ എന്നിവ അറിയിക്കാൻ ആവശ്യപ്പെട്ടാണ്​ കേരളം മറുപടി നൽകിയത്. മേയ് 12ന് പുറപ്പെട്ട് 14 ന് കേരളത്തിലെത്തുന്ന രീതിയിലായിരുന്നു പഞ്ചാബ് നേരത്തെ ട്രെയിൻ സമയക്രമം നിശ്ചയിച്ചിരുന്നത്.
 

Tags:    
News Summary - kerala replys to punjabs appeal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.