ന്യൂഡൽഹി: കേരളത്തിലെ പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ വിവിധ കേന്ദ്ര സർവകലാശാല വിദ്യാർഥികളും സംഘടനകളും പാർലമെൻറിനു മുന്നിലേക്ക് മാർച്ച് നടത്തി. യുനൈറ്റഡ് എഗൻസ്റ്റ് ഹെയ്റ്റിെൻറ ഏകോപനത്തിൽ സംഘടിപ്പിച്ച മാർച്ചിൽ വിദ്യാർഥികൾക്കുപുറമെ സംഘടനകളും പെങ്കടുത്തു. ശനിയാഴ്ച വൈകീട്ട് അഞ്ചരമണിക്ക് കേരള ഹൗസിനു മുമ്പിൽനിന്ന് തുടങ്ങിയ മാർച്ച് പാർലമെൻറ് സ്ട്രീറ്റ് െപാലീസ് സ്റ്റേഷനു മുന്നിൽ െപാലീസ് തടഞ്ഞു.
മുൻ ജെ.എൻ.യു യൂനിയൻ നേതാവ് മൊഹിത് പാണ്ഡെ, മായാ ജോൺ, ഹനാൻ (ഡൽഹി സർവകലാശാല) ജെ.എൻ.യു വിദ്യാർഥി നേതാവ് ആർ.എസ്. വസീം, എസ്.ക്യൂ.ആർ ഇല്യാസ് (വെൽഫെയർ പാർട്ടി) നദീംഖാൻ, ഖാലിദ് സൈഫി, മുഹമ്മദ് ഷിഹാദ് (യു.എ.എച്ച് )റെനി അയ്ലിൻ (എൻ.സി.എച്ച്.ആർ.ഒ) തുടങ്ങിയവർ സംസാരിച്ചു.
കേരളത്തിലെ മഹാപ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം –ജമാഅെത്ത ഇസ്ലാമി
കേരളത്തിലെ മഹാപ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് ആവശ്യപ്പെട്ടു. മുഴുവൻ രാജ്യവാസികളും ദുരിതാശ്വാസത്തിൽ കേരളത്തെ സഹായിക്കണമെന്നും കേരളത്തിലേക്ക് അന്തർദേശീയ സമൂഹത്തിെൻറ സത്വര ശ്രദ്ധപതിയണമെന്നും ജമാഅത്ത് ആവശ്യപ്പെട്ടു.
കനത്ത പേമാരിയും ഉരുൾപൊട്ടലും പ്രളയവും കേരളത്തെ അത്യധികം വേദനയുളവാക്കുന്ന മഹാവിപത്തിൽ സംസ്ഥാനത്തെ കൊണ്ടെത്തിച്ചിരിക്കുകയാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അമീർ മൗലാന ജലാലുദ്ദീൻ ഉമരി പ്രസ്താവനയിൽ വ്യക്തമാക്കി. മൂന്നര ലക്ഷത്തിലധികം പേർ അഭയാർഥി ക്യാമ്പുകളിലാണ്.
പല പ്രദേശങ്ങളും വെള്ളത്തിനിടയിലാണ്. ആയിരക്കണക്കിനാളുകൾ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. മോശമായ കാലാവസ്ഥ രക്ഷാപ്രവർത്തനത്തെപോലും ബാധിച്ചിട്ടുണ്ട്. ഇൗ ദുരന്തത്തെ സന്നദ്ധപ്രവർത്തകർക്ക് മാത്രം മറികടക്കാൻ കഴിയുന്നതല്ല.
ഇത്തരമൊരു സാഹചര്യത്തിൽ കേന്ദ്ര സർക്കാർ കൂടുതൽ സേനയെ വിന്യസിക്കണമെന്നും രക്ഷാപ്രവർത്തനത്തിന് കൂടുതൽ സൗകര്യമൊരുക്കണമെന്നും അമീർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.