പ്രളയ സഹായം: ബി.ജെ.പിയും കേന്ദ്രവും കേരളത്തെ വഞ്ചിച്ചു -അഖിലേഷ്​ യാദവ്​ VIDEO

ലഖ്​നോ: പ്രളയത്തിൽ കേരളം വലഞ്ഞ സമയത്ത്​ ബി.ജെ.പിയും കേന്ദ്ര സർക്കാറും സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുകയായിരു ന്നുവെന്ന്​ സമാജ്​വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ്​ യാദവ്​. കേരളത്തെ വഞ്ചിക്കുകയെന്നാൽ ഇന്ത്യയെ വഞ്ചിക്കുകയെന ്നാണ്​ അർഥമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മീഡിയ വണിന്​ നൽകിയ പ്രത്യേക അഭിമുഖത്തിലാണ്​ അഖിലേഷ്​ യാദവ്​ കേന്ദ ്ര സർക്കാറിനെതിരെ വിമർശനമുന്നയിച്ചത്​.

കേരളത്തിലുണ്ടായ പ്രളയത്തിൽ ആളുകൾ മരിക്കുകയും വീടുകൾ ഒലിച്ചുപോവുകയും കർഷകർക്ക്​ വിളകൾ നഷ്​ടപ്പെടുകയും ചെയ്​തപ്പോൾ കേന്ദ്രസർക്കാർ എന്താണ്​ ചെയ്​തത്​.? കേരളത്തിലെ ജനങ്ങൾ ​ബി.ജെ.പിയെ തിരിച്ചറിയണം. അവർ കേരളത്തെ വഞ്ചിക്കുകയാണുണ്ടായത്​. കേന്ദ്ര സർക്കാറിന്​​ ഇനിയും കൂടുതൽ ചെയ്യാമായിരുന്നുവെന്നും അഖിലേഷ്​ യാദവ്​ പറഞ്ഞു.

ഉത്തർപ്രദേശിൽ എസ്​.പി-ബി.എസ്​.പി സഖ്യത്തിനെതിരെ കോൺഗ്രസ്​ മത്സരിക്കുന്നത്​ നല്ല കാര്യമാണെന്ന്​ അഖിലേഷ്​ പറഞ്ഞു. സമാജ്​വാദി പാർട്ടി, ബഹുജൻ സമാജ്​വാദി പാർട്ടി, രാഷ്​ട്രീയ ലോക്​ദൾ തുടങ്ങി പ്രാദേശിക പാർട്ടികളെല്ലാം മത്സരരംഗത്തുണ്ട്​.

കോൺഗ്രസിന്​ രണ്ട്​ സീറ്റുകൾ വിട്ടുകൊടുത്തിരുന്നു. അവരും വിട്ടുവീഴ്​ച ചെയ്യുന്നുണ്ടെന്നാണ്​ അറിയുന്നത്​. ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയുന്ന പ്രാദേശിക പാർട്ടികളെ പിന്തുണക്കാനുള്ള ഉത്തരവാദിത്തം കോൺഗ്രസിനുണ്ട്​. യു.പിയിൽ മാത്രമല്ല, ഇന്ത്യയിലെവിടെയും ഇത്​ ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Full View
Tags:    
News Summary - kerala flood; bjp and central government cheated kerala says Akhilesh yadav -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.