ഇന്ത്യക്ക്​ കെനിയയുടെയും സഹായം; ലഭിച്ചത്​ 12 ടൺ ചായ, കാപ്പി, നിലക്കടല

മുംബൈ: കോവിഡ് മഹാമാരിയിൽ പ്രയാസപ്പെടുന്ന ഇന്ത്യയെ സഹായിക്കാൻ ഭക്ഷ്യവസ്​തുക്കളുമായി കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയും. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 12 ടൺ ഭക്ഷ്യവസ്​തുക്കളാണ്​ കെനിയ ഇന്ത്യക്ക്​ സംഭാവന ചെയ്തത്​.

പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന 12 ടൺ ചായപ്പൊടി, കാപ്പിപ്പൊടി, നിലക്കടല എന്നിവയാണ്​ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിക്ക് അയച്ചത്​. കോവിഡ് പകർച്ചവ്യാധിയുടെ ഈ സമയത്ത് ഇന്ത്യ ഗവൺമെന്‍റുമായും ജനങ്ങളുമായും ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ കെനിയ സർക്കാർ ആഗ്രഹിക്കുന്നതായി ഭക്ഷ്യവസ്തുക്കൾ സംഭാവന ചെയ്തുകൊണ്ട് ഇന്ത്യയിലെ കെനിയൻ ഹൈകമ്മീഷണർ വില്ലി ബെറ്റ് പറഞ്ഞു.

ന്യൂഡൽഹിയിൽ നിന്ന് മുംബൈയിലെത്തിയാണ്​ ഭക്ഷ്യവസ്തുക്കൾ കൈമാറിയത്​. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സേവനമർപ്പിക്കുന്ന കോവിഡ്​ മുന്നണിപ്പോരാളികൾക്ക്​ ഈ വസ്​തുക്കൾ എത്തിക്കാനാണ്​ ആഗ്രഹിക്കുന്നതെന്ന്​ അദ്ദേഹം പറഞ്ഞു. കെനിയയിലെ ജനങ്ങൾ ഇന്ത്യയിലെ ജനങ്ങളോട് കാണിക്കുന്ന സഹാനുഭൂതിയുടെ പ്രതീകമാണ് സംഭാവനയെന്ന് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി മഹാരാഷ്​ട്ര വൈസ് ചെയർമാൻ ഹോമി ഖുസ്രുഖാൻ പറഞ്ഞു.

Tags:    
News Summary - Kenya donated 12 tonnes of food products to India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.