അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: പഞ്ചാബിലെ ഹോഷിയാർപൂരിൽ 10 ദിവസത്തെ വിപാസന ധ്യാനത്തിന് എത്തിയ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമർശനം. സുരക്ഷക്ക് വൻ വാഹനവ്യൂഹത്തിന്റെ സാന്നിധ്യവും ആനുകൂല്യങ്ങൾ തുടരുന്നതിനെയും ചോദ്യം ചെയ്ത് ബി.ജെ.പിയും കോൺഗ്രസും രംഗത്തെത്തി.
എന്നാൽ, ബി.ജെ.പി അനാവശ്യമായ അപവാദ പ്രചാരണത്തിൽ ഏർപ്പെടുകയാണെന്ന് ആരോപിച്ച് എ.എ.പി തിരിച്ചടിച്ചു. ഭീഷണിയുടെ അടിസ്ഥാനത്തിലാണ് കെജ്‌രിവാളിന് ഇസഡ് പ്ലസ് സുരക്ഷ നൽകിയതെന്ന് ഹോഷിയാർപൂർ എസ്.എസ്.പി സന്ദീപ് കുമാർ മാലിക് പറഞ്ഞു. ഡൽഹി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് കെജ്‌രിവാൾ ഡൽഹിക്ക് പുറേ
ത്തക്ക് പോകുന്നത്. ചൊവ്വാഴ്ച രാത്രി ഹോഷിയാർപൂരിലെ ചൗഹാലിലുള്ള ഫോറസ്റ്റ് റെസ്റ്റ് ഹൗസിലേക്ക് അരവിന്ദ് കെജ്‌രിവാളിന്റെ 21 വാഹനങ്ങളുടെ വാഹനവ്യൂഹം പ്രവേശിക്കുന്നത് കാണിക്കുന്ന വിഡിയോ ഓൺലൈനിൽ വൈറലായതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.