ബൈഭവ് കുമാറിനെ നാലുദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി: രാജ്യസഭ എം.പി സ്വാതി മലിവാളിനെ മർദിച്ചുവെന്ന പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സഹായി ബൈഭവ് കുമാറിനെ നാലുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ശനിയാഴ്ചയാണ് ബൈഭവിനെ കെജ്രിവാളിന്റെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തയുടൻ ഇദ്ദേഹത്തെ അഞ്ചുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

കെജ്രിവാളിന്റെ വീട്ടിൽ വെച്ചാണ് ബൈഭവ് തന്നെ മർദിച്ചതെന്നാണ് സ്വാതി മലിവാളിന്റെ പരാതി. മർദനം നടക്കുമ്പോൾ കെജ്രിവാൾ വീട്ടിലുണ്ടായിരുന്നുവെന്നും ആരും തന്നെ സഹായിക്കാനെത്തിയില്ലെന്നും അവർ ആരോപിച്ചിരുന്നു. എന്നാൽ താൻ ആ സമയത്ത് വീട്ടിലില്ലായിരുന്നുവെന്നാണ് കെജ്രിവാൾ മറുപടി നൽകിയത്. സംഭവത്തെ കുറിച്ച് കുറ്റമറ്റ അന്വേഷണം നടക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. അതിനിടെ, സ്വാതി ബി.ജെ.പിയുടെ ഏജന്റാണെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി രംഗത്തുവന്നിരുന്നു.

അതിനിടെ കെജ്രിവാളിന്റെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളും ഡി.വി.ആറും സംരക്ഷിക്കണമെന്ന ബൈഭവ് കുമാറിന്റെ അഭിഭാഷകൻ ഹരജി നൽകിയിരുന്നു. എന്നാൽ അപേക്ഷ ഡൽഹി പൊലീസ് എതിർത്തു. ഹരജി തള്ളണമെന്ന് ആവശ്യപ്പെട്ട ഡൽഹി പൊലീസ് കേസിന്റെ വിചാരണ തുടങ്ങിയിട്ടുപോലുമില്ലെന്നും അതിനാൽ പ്രതിഭാഗത്തിന്റെ ഒരുതരത്തിലുള്ള അപേക്ഷകളും പരിഗണിക്കരുതെന്നും വാദിച്ചു.

Tags:    
News Summary - Kejriwal's aide Bibhav Kumar sent to 4 day judicial custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.