അണ്ണാ ഹസാരെ
മുംബൈ: തുടക്കത്തിൽ അരവിന്ദ് കെജ്രിവാൾ മികച്ച മുഖ്യമന്ത്രിയായിരുന്നുവെന്നും എന്നാൽ, പതിയെ മദ്യശാലകൾക്ക് ലൈസൻസ് നൽകിത്തുടങ്ങിയതോടെ ജനരോഷം നേരിടേണ്ടി വന്നുവെന്നും അണ്ണാ ഹസാരെ. മൂന്നുതവണയാണ് കെജ്രിവാൾ ഡൽഹിയിൽ മുഖ്യമന്ത്രിയായത്. തുടക്കത്തിൽ മികച്ച മുഖ്യമന്ത്രിയായിരുന്നു. അന്ന് അദ്ദേഹത്തിനെതിരെ ഒന്നും പറഞ്ഞില്ല. എന്നാൽ, പിന്നീട് പതിയെ മദ്യശാലകൾക്ക് അനുമതി നൽകിയതോടെ നിരാശ തോന്നിയെന്നും ഹസാരെ പറഞ്ഞു.
മുഖ്യമന്ത്രി എന്ന നിലയിൽ സമൂഹത്തിനുമുന്നിൽ മികച്ച മാതൃകയാകേണ്ട കെജ്രിവാളിന് വഴിപിഴച്ചു. രാജ്യതലസ്ഥാനത്ത് വനിത, മുഖ്യമന്ത്രിയാകുന്നത് അഭിമാനകരമാണെന്നും ഹസാരെ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.