കെജ്​രിവാൾ കള്ളപണം വെളുപ്പിച്ചെന്ന്​ കപിൽ മിശ്ര 

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിനും സഹപ്രവർത്തകർക്കുമെതിരെ കൂടുതൽ അഴിമതി ആരോപണങ്ങളുമായി മുൻ മന്ത്രി കപിൽ മിശ്ര. കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷന്​ ആം ആദ്​മി പാർട്ടി നേതൃത്വം സമർപ്പിച്ച കണക്കൾ തെറ്റാണെന്ന്​ മിശ്ര പറഞ്ഞു. കെജ്​രിവാളി​​​​​​​െൻറ നേതൃത്വത്തിൽ വൻതോതിൽ കള്ളപണം വെളുപ്പിച്ചിട്ടു​ണ്ടെന്ന ആരോപണവും മിശ്ര ഉയർത്തി. 

മൊഹല്ല ക്ലിനിക്കുകൾ സ്ഥാപിച്ചതിലും അഴിമതിയുണ്ടെന്ന്​ പറഞ്ഞ മിശ്ര ഇതിനെ കുറിച്ച്​ സി.ബി.​െഎ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. കടലാസ്​ കമ്പനികളിൽ നിന്ന്​ രണ്ട്​ കോടി രൂപയാണ്​ കെജ്​രിവാൾ സംഭാവനയായി വാങ്ങിയതെന്നും ഇതും അന്വേഷണ പരിധിയിൽ വരണമെന്നും മിശ്ര ആവ​ശ്യപ്പെട്ടു. 

നേരത്തെ വാട്ടർ ടാങ്ക്​ അഴിമതിയുമായി ബന്ധപ്പെട്ട്​ കെജ്​രിവാളി​​​​​​​െൻറ ഉപദേശകന്​ അഴിമതി നിരോധന വകുപ്പ്​ സമൻസ്​ നൽകിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ മിശ്രയുടെ പുതിയ ​വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്​. ആം ആദ്​മി പാർട്ടിയിലെ നേതാക്കൾ നടത്തിയ വിദേശ യാത്രകളെ കുറിച്ച്​ വെളിപ്പെടുത്തണമെന്ന്​ ആവശ്യപ്പെട്ട്​ മിശ്ര നടത്തുന്ന നിരാഹാര സമരം ഞായറാഴ്​ച അഞ്ചാം ദിവസത്തിലേക്ക്​ കടന്നു. 

Tags:    
News Summary - Kejriwal Took Rs 2 Crore from Shell Companies, Says Mishra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.