കോവിഡ്​ ബാധിച്ച്​ മരിച്ച പൊലീസുകാര​െൻറ കുടുംബത്തിന്​ ഒരു കോടി രൂപ ധനസഹായം നൽകുമെന്ന്​ കെജ്​രിവാൾ

ന്യൂഡൽഹി: കോവിഡ്​ ബാധിച്ച്​ ജോലിക്കിടെ മരിച്ച പൊലീസ്​ കോൺസ്​റ്റബിൾ അമിത്​ റാണയുടെ കുടുംബത്തിന്​ ഒരു കോടി രൂപ നഷ്​ടപരിഹാരമായി നൽകുമെന്ന്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ. സ്വന്തം ജീവൻ സംരക്ഷിക്കുന്നതിന്​ പകരം ജനങ്ങളെ സേവിച്ച വ്യക്തിയാണ്​ അമിത്​ എന്നും അദ്ദേഹത്തോടുള്ള ആദരവായി കുടുംബത്തിന്​ ഒരു കോടി രൂപ ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. 

ചൊവ്വാഴ്​ചയാണ്​ വടക്ക്​ കിഴക്കൻ ഡൽഹിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 31 കാരനായ അമിത്​ റാണ മരണപ്പെട്ടത്​​. ജോലിക്കിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട റാണയെ റാം മനോഹൻ ലോഹ്യ ആശുപത്രിയിലെത്തിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ മരിച്ചു. 

തിങ്കളാഴ്​ച വരെ റാണക്ക്​ കോവിഡ്​ രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ആശുപത്രിയി​െലത്തിക്കു​േമ്പാൾ പനിയും ശ്വാസതടസവും അനുഭവപ്പെട്ടിരുന്നു. തുടർന്ന്​ ഇദ്ദേഹത്തി​​െൻറ സാമ്പിളുകൾ  പരിശോധിക്കുകയും കോവിഡ്​ പോസിറ്റീവാണെന്ന്​ കണ്ടെത്തുകയുമായിരുന്നു. 

​അമിത്​ റാണയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന പൊലീസ് ഓഫീസര്‍ വീട്ടു നിരീക്ഷണത്തിലാണ്​. 

Tags:    
News Summary - Kejriwal announces Rs 1 crore aid to family of Delhi Police constable who died due to COVID-19 - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.