ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളും മാറ്റിവെച്ച് പൊതുജനങ്ങളുടെ സഹായത്തിനിറങ്ങാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംവിധാനങ്ങൾ പരാജയപ്പെട്ടിരിക്കുകയാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
പൊതുജന താൽപര്യത്തെ കുറിച്ച് സംസാരിക്കേണ്ട സമയമാണിത്. ഈ പ്രതിസന്ധി ഘട്ടത്തിൽ ഉത്തരവാദിത്തമുള്ള പൗരൻമാരെയാണ് രാജ്യത്തിനാവശ്യം. ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുകയെന്നത് കോൺഗ്രസ് കുടുംബത്തിന്‍റെ ധർമമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
''സംവിധാനം പരാജയപ്പെട്ടിരിക്കുന്നു, അതിനാൽ ഇത് പൊതുജന താൽപര്യത്തെ കുറിച്ച് സംസാരിക്കേണ്ട സമയമാണ്. ഇൗ പ്രതിസന്ധിയിൽ ഉത്തരവാദിത്തമുള്ള പൗരൻമാരെയാണ് രാജ്യത്തിനാവശ്യം. എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളും ഒഴിവാക്കി പൊതുജനങ്ങളെ സഹായിക്കുവാനും അവരുടെ ദുരിതങ്ങളെ അകറ്റുവാനും ഞാൻ എന്‍റെ കോൺഗ്രസ് സഹപ്രവർത്തകരോട് അഭ്യർഥിക്കുകയാണ്. ഇത് കോൺഗ്രസ് കുടുംബത്തിന്‍റെ ധർമമാണ്.'' -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്നര ലക്ഷത്തോട് അടുത്തിരിക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ 2767 പേർക്ക് ജീവൻ നഷ്ടമായി.
കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ രാഹുൽ ഗാന്ധി ഈ മാസം 18 മുതൽ പശ്ചിമ ബംഗാളിൽ പങ്കെടുക്കാനിരുന്ന മുഴുവൻ റാലികളും റദ്ദാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.