യാത്രയയപ്പ് ആഘോഷമാക്കാൻ ബിഹാർ എസ്.പി വെടിയുതിർത്തത് വിവാദത്തിൽ

കത്യാർ (ബിഹാർ): ഓദ്യോഗിക കാര്യങ്ങൾക്കല്ലാതെ സർവീസ് റിവോൾവർ ഉപയോഗിച്ച കത്യാർ എസ്.പി സിദ്ധാർഥ് മോഹൻ ജെയ്​നിന്‍റെ നടപടി വിവാദത്തിൽ. സി.ബി.ഐ ഓഫീസറായി ഡൽഹിയിലേക്ക് സ്ഥലം മാറുന്നതിനോട് അനുബന്ധിച്ച് സിദ്ധാർഥ് മോഹന്​ റെയിൽവേ ഗോൾഫ് ഗ്രൗണ്ടിൽ നൽകിയ യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു സംഭവം. എസ്​.പി 10 തവണ ആകാശത്തേക്ക്​ വെടിയുതിർത്താണ് തന്‍റെ യാത്ര‍യയപ്പ് ആഘോഷമാക്കിയത്​. 

ജഡ്​ജിമാരടക്കം ഉയർന്ന റാങ്കിലുള്ള നിരവധി ഉദ്യോഗസ്ഥർ പ​​​െങ്കടുത്ത ചടങ്ങിൽ അനൗദ്യോഗികമായി തോക്ക് ഉപയോഗിച്ച​ എസ്​.പിക്കെതിരെ യാതൊരു നിയമ നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. ആഘോഷ ചടങ്ങില്‍ പങ്കെടുത്ത ഒരാൾ പകർത്തിയ വെടിയുതിർക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് എസ്.പിക്ക് നേരെ വിമര്‍ശനങ്ങൾ ഉയർന്നത്. 

Tags:    
News Summary - Katihar SP fires bullets in sky at farewell ceremony-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.