ശ്രീനഗർ: കഠ്വയിൽ എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ പിന്തുണച്ച് റാലി നടത്തിയ ബി.ജെ.പി മന്ത്രിമാരുടെ രാജി ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി സ്വീകരിച്ചു. വ്യവസായ മന്ത്രി ചന്ദർ പ്രകാശ് ഗംഗ, വനമന്ത്രി ചൗധരി ലാൽ സിങ് എന്നിവരുടെ രാജിയാണ് സ്വീകരിച്ചത്.
എട്ടു വയസുകാരിയുടെ കൊലപാതകത്തിൽ രാജ്യമൊട്ടാകെ പ്രതിഷേധം ഉയരവെ മന്ത്രിമാർ രാജിവെക്കാതെ മാർഗമില്ലെന്ന് മുഖ്യമന്ത്രി െമഹ്ബൂബ മുഫ്തി ബി.ജെ.പി നേതൃത്വത്തെ അറിയിച്ചതിന് പിന്നാലെയായിരുന്നു നടപടി. തുടർന്ന് വെള്ളിയാഴ്ച ബി.ജെ.പി മന്ത്രിമാർ സംസ്ഥാന അധ്യക്ഷൻ സത് ശർമക്ക് രാജിക്കത്ത് കൈമാറി.
പ്രതിയായ പൊലീസുദ്യോഗസ്ഥനെ കേസിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഏക്ത മഞ്ച് മാർച്ച് നാലിന് കഠ്വയിൽ സംഘടിപ്പിച്ച റാലിയിൽ പെങ്കടുത്ത ഇരു മന്ത്രിമാർ ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ദേശീയപതാകയുമായാണ് ഇരുവരും റാലിയിൽ പങ്കെടുത്തത്. ബലാത്സംഗക്കൊല സാമുദായിക ധ്രുവീകരണത്തിനുള്ള ആയുധമാക്കാനുള്ള ശ്രമമാണ് ഇരുവരും നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.