ജമ്മു: രാജ്യത്തെ നടുക്കിയ കഠ്വ ബലാത്സംഗകൊലയിൽ പുതിയ വിവരങ്ങൾ പുറത്ത്. ബലാത്സം ഗം ചെയ്ത മകനെ രക്ഷിക്കാൻ വേണ്ടിയാണ് മുഖ്യപ്രതികളിൽ ഒരാളായ സഞ്ജി റാം പെൺകുട്ടി യെ കൊലപ്പെടുത്തിയതെന്ന് അന്വേഷകസംഘം പറഞ്ഞു. ചോദ്യംചെയ്യലിനിടെയാണ് ഇതടക്ക മുള്ള കാര്യങ്ങൾ പുറത്തുവന്നത്. ഹിന്ദുഭൂരിപക്ഷ പ്രദേശത്തുനിന്ന് നാടോടി സമൂഹമായ ബക്കർവാൾ മുസ്ലിംകളെ ഭയപ്പെടുത്തി ഒാടിക്കുക എന്നതായിരുന്നു ഇവർ ലക്ഷ്യമിട്ടതെന ്ന് നേരേത്ത ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ ഉണ്ടായിരുന്നു.
തട്ടിക്കൊ ണ്ടുപോയി നാലാംദിവസമാണ് താൻ പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടത് അറിയുന്നതെന്നും ജനുവരി 13ന് തെൻറ പ്രായപൂർത്തിയാവാത്ത അനന്തരവൻ കുറ്റസമ്മതം നടത്തിയപ്പോഴാ യിരുന്നു അതെന്നും സഞ്ജി റാം പറഞ്ഞുവത്രെ.
ജനുവരി പത്തിന് തട്ടിക്കൊണ്ടുപോയ അന്നുതന്നെ പെൺകുട്ടിയെ സഞ്ജി റാമിെൻറ അനന്തരവൻ ബലാത്സംഗത്തിനിരയാക്കിയിരുന്നു. ദേവസ്ഥാനത്ത് പ്രാർഥന നടത്തിയതിെൻറ പ്രസാദം വീട്ടിൽ എത്തിക്കാൻ പറഞ്ഞപ്പോൾ മരുമകൻ വിസമ്മതിെച്ചന്നും തുടർന്ന് ദേഷ്യം വന്ന സഞ്ജി റാം അവനെ അടിച്ചുവെന്നും പറയുന്നു. അമ്മാവൻ കാര്യം തിരിച്ചറിയുമെന്ന് തോന്നിയപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നത്രെ.
മരുമകൻ തെൻറ മകനായ വിശാലിനെകൂടി വിളിച്ചുവരുത്തിയെന്നും ഇവർ രണ്ടുപേരും ചേർന്ന് ദേവസ്ഥാനിനകത്തുവെച്ച് വീണ്ടും ബലാത്സംഗത്തിനിരയാക്കിയെന്നും സഞ്ജി റാം വെളിപ്പെടുത്തി. ഇതോടെ തങ്ങളുടെ ആത്യന്തികലക്ഷ്യം സാക്ഷാത്കരിക്കാൻ പെൺകുട്ടിയെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നത്രെ.
ജനുവരി 13നും 14നും ഇടക്കുള്ള രാത്രിയിൽ വിശാലും സുഹൃത്തായ പർവേശ് കുമാറും പെൺകുട്ടിയെ ദേവസ്ഥാനിനകത്തു നിന്ന് പുറത്തേെക്കടുത്തുവെന്നും പിന്നീട് ഇവർക്കൊപ്പം ചേർന്ന സ്പെഷൽ പൊലീസ് ഒാഫിസർ ദീപക് ഖജൗരിയ കുട്ടിയെ കൊലപ്പെടുത്തുന്നതിന് മുമ്പ് ഒരിക്കൽ കൂടി ബലാത്സംഗം ചെയ്യണമെന്ന ആവശ്യം അറിയിച്ചുവെന്നും ഇയാൾ പറഞ്ഞു. ജനുവരി 14ന് കൊലപ്പെടുത്തിയതിനുശേഷം മകൻ കുടുങ്ങാതിരിക്കാൻ ഒരു തെളിവും അവശേഷിപ്പിക്കാതിരിക്കാൻ സഞ്ജി റാം ശ്രദ്ധിച്ചിരുന്നു.
മൃതദേഹം അവിടെ നിന്ന് കടത്തി അടുത്തുള്ള ഹിരാനഗർ കനാലിൽ തള്ളാനായിരുന്നു പദ്ധതി. എന്നാൽ, ആ സമയത്ത് വാഹനമൊന്നും തരപ്പെട്ടില്ല. തുടർന്ന് പുറത്തേക്കെടുത്ത മൃതദേഹം സഞ്ജിയുടെ മകനും മരുമകനും ഖജൗരിയയും ചേർന്ന് ദേവസ്ഥാനിനത്തേക്ക് തിരിച്ചുകയറ്റിയെന്നും ഇൗ സമയത്ത് സഞ്ജി റാം പുറത്ത് നിരീക്ഷണത്തിലേർപ്പെട്ടുവെന്നും പറയുന്നു.
പിറ്റേദിവസം സുഹൃത്ത് കാർ കൊണ്ടുവരാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇയാളുടെ മകനും മരുമകനും ചേർന്ന് മൃതേദഹം കാട്ടിൽ വലിച്ചെറിയുകയായിരുന്നു. തട്ടിക്കൊണ്ടുപോവലിനുള്ള ഒരുക്കങ്ങൾ ജനുവരി ഏഴിനു തന്നെ ഇവർ തുടങ്ങിയിരുന്നു. കുട്ടിക്ക് നൽകാനുള്ള മയക്കുഗുളിക അന്നുതന്നെ വാങ്ങി സൂക്ഷിച്ചു. മയക്കിക്കിടത്തിയശേഷം ചാക്കുകളും പരുക്കൻ തുണികളും കൊണ്ട് മൂടി ദേവസ്ഥാനത്ത് ഒളിപ്പിച്ചു.
ഒടുവിൽ, മൃതദേഹം ഉപേക്ഷിച്ചതിനുശേഷം ജനുവരി 15ന് പ്രായപൂർത്തിയാവാത്ത പ്രതി കൂട്ടുകാർക്കൊപ്പം ഹിരാനഗറിൽ കളിക്കാൻ പോയി. ഇവിടെവെച്ച് കൊലയെക്കുറിച്ച് ഒരു സുഹൃത്തിനോട് പറഞ്ഞു. തുടർന്ന് വൈകീട്ട് വിശാലിനൊപ്പം മീറത്തിലേക്ക് കടക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.