ശ്രീനഗർ: കഠ്വയിലെ പെൺകുട്ടിയുടെ ബലാൽസംഗം ചെറിയ സംഭവമാണെന്ന് ജമ്മുകശ്മീർ ഉപമുഖ്യമന്ത്രി കവീന്ദർ ഗുപ്ത. ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റടുത്തയുടനാണ് കവീന്ദർ ഗുപ്തയുടെ വിവാദ പ്രസ്താവന. കഠ്വയിൽ നടന്നത് ചെറിയ സംഭവമാണ്. അതിന് ഇത്രത്തോളം പ്രാധാന്യം നൽകേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
കഠ്വ പോലുള്ള സംഭവം ഇനി ആവർത്തിക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. കഠ്വയിൽ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി വാങ്ങി നൽകുക എന്നതാണ് സർക്കാറിെൻറ മുന്നിലുള്ള ഇപ്പോഴത്തെ പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പി.ഡി.പി-ബി.ജെ.പി മന്ത്രിസഭ ഇന്നാണ് എട്ട് മന്ത്രിമാരെ കൂടി ഉൾപ്പെടുത്തി പുന:സംഘടിപ്പിച്ചത്.
ജമ്മുകശ്മീരിൽ മൂന്ന് തവണ മേയറായിരുന്നു ഗുപ്ത 2014ലാണ് നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥിയെ തോൽപ്പിച്ചാണ് അദ്ദേഹം നിയമസഭയിലെത്തിയത്. സൻജുവാൻ ആർമി ക്യാമ്പിന് സമീപത്ത് താമസിക്കുന്ന റോഹിങ്ക്യകളാണ് ഫെബ്രുവരിയിലെ സൈനിക ക്യാമ്പിലെ തീവ്രവാദി ആക്രമണത്തിന് പിന്നിലെന്നും ഗുപ്ത പറഞ്ഞിരുന്നു. ഇതും വിവാദത്തിന് കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.