ജമ്മു: കഠ് വയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരിയുടെ വിവാഹത്തിന് പ്രത്യേക ക്ഷണിതാക്കളായി മുസ്‌ലീംലീഗ് നേതാക്കൾ.
സംബാ ടൗണിന് സമീപം പെൺകുട്ടിയുടെ പിതൃസഹോദരന്റെ വീട്ടിലായിരുന്നു വിവാഹം. പാണക്കാട് സാദിഖലി തങ്ങളുടെയും പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും നിർദേശപ്രകാരമാണ് കുടുംബത്തിന്റെ ക്ഷണം സ്വീകരിച്ച് ലീഗ് സംഘം ഇവിടെയെത്തിയത്. മുസ്ലിംലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സി.കെ. സുബൈർ, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി.കെ. ഫൈസൽ ബാബു, നിയമപോരാട്ടത്തിന് നേതൃത്വം നൽകുന്ന അഡ്വ. മുബീൻ ഫാറൂഖി എന്നിവരാണ് വിവാഹത്തിൽ പങ്കെടുത്തത്. കഠ് വ കേസിൽ ഇടപെടുകയും നീതിലഭിക്കാൻ പോരാടുകയും ചെയ്യുന്ന ലീഗ് സംഘത്തെ കുടുംബം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.