കശ്മീര്‍: സുപ്രധാന നിര്‍ദേശങ്ങളുമായി പ്രതിപക്ഷം

ശ്രീനഗര്‍: കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യയും പാകിസ്താനും സംഭാഷണം തുടങ്ങണമെന്നും ഇതിനുള്ള രാഷ്ട്രീയ പ്രക്രിയക്ക് കേന്ദ്രം മുന്‍കൈയെടുക്കണമെന്നും പ്രതിപക്ഷം. താഴ്വരയില്‍ സമാധാനം പുന$സ്ഥാപിച്ച് ചര്‍ച്ചക്ക് കളമൊരുക്കാന്‍ കോണ്‍ഗ്രസ്, സി.പി.എം, നാഷനല്‍ കോണ്‍ഫറന്‍സ് അടക്കമുള്ള പാര്‍ട്ടികളുടെ യോഗമാണ് സുപ്രധാന നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. പാര്‍ട്ടി നേതാക്കന്മാരുമായുള്ള കൂടിക്കാഴ്ചക്കു ശേഷം നാഷനല്‍ കോണ്‍ഫറന്‍സ് പ്രസിഡന്‍റ് ഫാറൂഖ് അബ്ദുല്ലയാണ് ഇക്കാര്യമറിയിച്ചത്.

ചര്‍ച്ച തുടങ്ങുന്നതിന് മുന്നോടിയായി രാഷ്ട്രീയ തടവുകാരെയും ഈയിടെയുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റുചെയ്ത യുവാക്കളെയും വിട്ടയക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. താഴ്വരയിലുണ്ടായ മരണങ്ങളെക്കുറിച്ചും പെല്ലറ്റ് പ്രയോഗംമൂലം കാഴ്ച നഷ്ടപ്പെട്ട സംഭവത്തെക്കുറിച്ചും റിട്ട. സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമീഷന്‍ അന്വേഷിക്കണം. വീടുകള്‍ ആക്രമിക്കുന്നതില്‍നിന്നും പ്രദേശവാസികളെ ഉപദ്രവിക്കുന്നതില്‍നിന്നും സുരക്ഷാസേനയെ തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. സ്കൂളുകള്‍ മൂന്നരമാസമായി പൂട്ടിക്കിടക്കുന്നതിനാല്‍ നവംബറില്‍ വാര്‍ഷിക പരീക്ഷ നടത്താനുള്ള തീരുമാനം പുന$പരിശോധിക്കണം.

ജമ്മു-കശ്മീരിലെ സ്ഥിതിഗതികളില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും യുദ്ധം പരിഹാരമല്ളെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
പ്രശ്നപരിഹാരത്തിന് ഇന്ത്യയും പാകിസ്താനും ഒരു മേശക്കു ചുറ്റും ഇരിക്കണം. നിങ്ങള്‍ക്ക് വേണമെങ്കില്‍ സുഹൃത്തുക്കളെ മാറ്റാം. എന്നാല്‍, അയല്‍ക്കാരെ മാറ്റാനാകില്ളെന്ന് 2002ല്‍ അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്പേയി നടത്തിയ പ്രശസ്തമായ പ്രസംഗം ഫാറൂഖ് അബ്ദുല്ല ഓര്‍മിപ്പിച്ചു. അയല്‍ക്കാരുമായി സമാധാനത്തില്‍ കഴിഞ്ഞാലേ നമുക്ക് പുരോഗതിയിലത്തൊനാകൂ.

കശ്മീര്‍ താഴ്വരയിലെ അവസ്ഥ അപകടകരമാണെന്ന കാര്യത്തില്‍ എല്ലാ പാര്‍ട്ടികളും യോജിച്ചെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പാര്‍ട്ടികളും യോജിച്ച് രാഷ്ട്രീയ പ്രക്രിയക്ക് തുടക്കം കുറിക്കണം. ഇപ്പോഴത്തെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരണം. ജനങ്ങള്‍ക്ക് അവരുടെ നിര്‍ദേശങ്ങള്‍ സഭക്കുമുന്നില്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കണം.

പ്രശ്നപരിഹാരത്തിന്‍െറ അനിവാര്യത പ്രധാനമന്ത്രിതന്നെ പറഞ്ഞിട്ടുണ്ട്. ഹുര്‍റിയത് കോണ്‍ഫറന്‍സ് അടക്കമുള്ള എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച നടത്തണമെന്ന് ഭരണകക്ഷിയായ പി.ഡി.പിയുടെ അജണ്ടയിലുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്‍െറ ആവശ്യങ്ങള്‍ തീവ്രവാദികള്‍ക്ക് പ്രോത്സാഹനമാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, പ്രശ്നം പരിഹരിച്ചാല്‍ തീവ്രവാദവും ഇല്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞു; ഇതിന് രണ്ട് രാജ്യങ്ങള്‍ തീരുമാനിച്ചാല്‍ മതി.

മുമ്പ് ഉന്നയിച്ച ഇത്തരം ആവശ്യങ്ങള്‍ കേന്ദ്രം പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എം.എല്‍.എമാര്‍ രാജിവെക്കുമോ എന്ന ചോദ്യത്തിന് രാജി പരിഹാരമല്ളെന്ന് അദ്ദേഹം മറുപടി നല്‍കി.

Tags:    
News Summary - kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.