Posted On
date_range Updated On
date_range കുൽഗാം ഭീകരാക്രമണം: പരിക്കേറ്റയാൾ മരിച്ചു
ശ്രീനഗർ: ദക്ഷിണകശ്മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റ സിവിലിയൻ മരിച്ചു. മാൽപൊര നിവാസി മുഹമ്മദ് ഹുൈസൻ ദർ ആണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. മേയ് ആറിനുണ്ടായ ആക്രമണത്തിൽ രണ്ട് പൊലീസുകാരടക്കം ആറുപേർക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇതിൽ ഒരു പൊലീസുകാരനും മൂന്ന് സിവിലിയന്മാരും അന്നുതന്നെ മരിച്ചു.
മിർബസാർ മേഖലയിൽ ഉണ്ടായ വാഹനാപകടത്തെത്തുടർന്ന് ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാർക്കുനേരെ ഭീകരവാദികളുടെ ആക്രമണമുണ്ടായത്. തിരിച്ചുള്ള വെടിവെപ്പിൽ ഒരു ഭീകരവാദിയും കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.