ന്യൂഡൽഹി: ജമ്മു-കശ്മീർ അടച്ചുപൂട്ടി ഇരുമ്പുമറക്കുള്ളിലാക്കി 58 ദിവസം പിന്നിട്ട ിട്ടും അതിനെതിരെ സമർപ്പിച്ച ഹരജികളിലൊന്നിനുപോലും കേന്ദ്ര സർക്കാർ സുപ്രീംേകാ ടതിയിൽ മറുപടി നൽകിയില്ല. ഫാറൂഖ് അബ്ദുല്ലയെ സുപ്രീംകോടതിയിൽ ഹാജരാക്കണമെന് ന് ആവശ്യപ്പെട്ട് എം.ഡി.എം.കെ നേതാവ് വൈകോ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളിയപ്പോൾ യൂസുഫ് തരിഗാമിക്കായി സീതാറാം യെച്ചൂരി സമർപ്പിച്ചതുൾപ്പെടെ മറ്റു ഹരജികളെല്ലാം ഭരണഘടന ബെഞ്ചിന് വിട്ടു.
സെപ്റ്റംബർ 16ന് കോടതി ആവശ്യപ്പെട്ട മറുപടി സത്യവാങ്മൂലം കേന്ദ്രത്തിെൻറ അഭിഭാഷകനോട് ചോദിക്കാൻ തയാറാകാതിരുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കേന്ദ്ര സർക്കാറിെൻറ നിയന്ത്രണങ്ങൾ ചോദ്യംചെയ്ത് സമർപ്പിച്ച ഹരജികളും ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ഭരണഘടന ബെഞ്ചിലേക്ക് മാറ്റുകയാണെന്ന് വ്യക്തമാക്കി.
ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയ ഭരണഘടനയുടെ 370, 35എ വകുപ്പുകൾ എടുത്തുകളഞ്ഞ നടപടിക്കെതിെര സമർപ്പിച്ച ഹരജികൾ പരിഗണിക്കുന്ന ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ഭരണഘടന ബെഞ്ച് തന്നെ ഇൗ ഹരജികളും പരിഗണിക്കും. മാധ്യമവിലക്കിനെതിരെ കശ്മീർ ടൈംസ് എക്സിക്യൂട്ടിവ് എഡിറ്റർ അനുരാധ ഭാസിൻ നൽകിയ ഹരജി, മൊബൈൽ, ഇൻറർനെറ്റ് സേവനങ്ങൾ റദ്ദാക്കിയതിനെതിരെ ഡോ. സമീർ കൗൾ സമർപ്പിച്ച ഹരജി, കുട്ടികൾ അനുഭവിക്കുന്ന പീഡനങ്ങൾക്കെതിരെ ഏനാക്ഷി ഗാംഗുലിയുടെ ഹരജി എന്നിവയും ഇതിലുൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.