പട്ന: ബിഹാറിൽ വൻ തട്ടിപ്പുസംഘത്തെ പിടികൂടി പൊലീസ്. 'കുട്ടികളില്ലാത്ത സ്ത്രീകളെ ഗർഭിണികളാക്കി ലക്ഷങ്ങൾ സമ്പാദിക്കൂ' എന്ന ലേബലിലാണ് സംഘം ഇന്ത്യയിലുടനീളം തട്ടിപ്പുനടത്തിയത്. നിരവധി യുവാക്കൾ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. ബിഹാറിലെ നവാദ ജില്ല കേന്ദ്രീകരിച്ചായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്.
കുട്ടികളില്ലാത്ത സ്ത്രീകളുമായി ലൈംഗിക ബന്ധം പുലർത്തി അവരെ ഗർഭിണികളാക്കുമ്പോൾ ലക്ഷങ്ങൾ പ്രതിഫലമായി നൽകുന്നതിന് പുറമെ, ഇവർക്ക് ജോലികളും കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകാമെന്നും തട്ടിപ്പുസംഘം വാഗ്ദാനം നൽകിയിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരാണ് സംഘത്തിന്റെ വലയിൽ വീണതെന്ന് പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് പറഞ്ഞു. തട്ടിപ്പുസംഘത്തിന്റെ വലയിൽ വീണവരോട് ആദ്യം രജിസ്റ്റർ ചെയ്യാനായി ആവശ്യപ്പെടും. തുടർന്ന് ഇവർക്ക് ചില വാഗ്ദാനങ്ങൾ കൂടി നൽകുന്നതോടെ സംഭവം സത്യമാണെന്ന് ബോധ്യപ്പെടുത്തുകയാണ് അടുത്തപടി.
സംഘത്തിലെ എട്ടുപോരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരിൽ നിന്ന് ഒമ്പത് മൊബൈൽ ഫോണുകളും ഒരു പ്രിന്ററും പിടിച്ചെടുത്തു. ഒരുവർഷം മുമ്പുവരെ സംഘം സജീവമായിരുന്നു. നൂറുകണക്കിന് ആളുകളെയാണ് അവർ പറ്റിച്ചത്. എന്നാൽ നാണക്കേട് മൂലം പരാതി നൽകാൻ ആരും തയാറായില്ല.
ഓൾ ഇന്ത്യ പ്രഗ്നന്റ് ജോബ് എന്ന ആകർഷകമായ തലക്കെട്ടിലാണ് സംഘം സമൂഹമാധ്യമങ്ങൾ വഴി വേട്ടക്കിറങ്ങിയത്. ഫേസ്ബുക്ക്, വാട്സ് ആപ് എന്നിവ വഴിയാണ് ഇതിന് വലിയ പ്രചാരണം നൽകി. 'പ്ലേബോയ് സർവീസ്, ധാനി ഫിനാൻസ്, എസ്.ബി.ഐ ചീപ്പ് ലോണുകൾ' തുടങ്ങിയ പേരുകൾ ഉപയോഗിച്ചുള്ള വിലകുറഞ്ഞ വായ്പാ സേവനങ്ങളും കബളിപ്പിക്കപ്പെടുന്ന പുരുഷന്മാരെ ആകർഷിക്കാൻ ഉപയോഗിച്ചു.
കുട്ടികളില്ലാത്ത സ്ത്രീകളുമായി ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് അവരെ ഗർഭിണിയാക്കാൻ 10 ലക്ഷം രൂപ വരെയാണ് പ്രതിഫലം വാഗ്ദാനം ചെയ്തത്. വലിയ തുക സമ്പാദിക്കാമെന്ന പ്രതീക്ഷയിൽ പലരും വലയിൽ വീണു. നിരവധി വനിത മോഡലുകളുടെ ഫോട്ടോകളും പ്രതികൾ ഇരകൾക്ക് അയച്ചുകൊടുത്തു. എന്നാൽ പ്രതിഫലമൊന്നും ആർക്കും കിട്ടിയില്ല. പകരം രജിസ്ട്രേഷൻ ഫീസ്, ഹോട്ടൽ താരിഫ് എന്നിവക്കായി ആദ്യം ചെറിയ തുക ഇവരിൽ നിന്ന് ഈടാക്കി. തുടർന്ന് വാഗ്ദാനം ചെയ്ത പണം ലഭിക്കാതിരുന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം ആളുകൾ മനസിലാക്കിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ് തട്ടിപ്പിന് കൂടുതലായും ഇരയാക്കപ്പെട്ടത്. വലിയ തുക ലഭിക്കുമെന്ന് മോഹിച്ച് അവരുടെ ചെറിയ സമ്പാദ്യം പോലും അവർ നഷ്ടപ്പെടുത്തുകയും ചെയ്തു. പരാതി നൽകാനും തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.