ന്യൂഡൽഹി: ജോലി സമ്മർദംമൂലം ഡൽഹിയിൽ കോടതി ജീവനക്കാരൻ കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു. സാകേത് കോടതി സമുച്ചയത്തിലെ കെട്ടിടത്തിൽനിന്ന് ചാടിയാണ് ഹരീഷ് സിങ് മഹർ എന്ന 35കാരൻ ജീവനൊടുക്കിയത്. കടുത്ത ജോലി സമ്മർദംമൂലമാണ് മരിക്കുന്നതെന്ന് ആത്മഹത്യക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
2010 മുതൽ സാകേത് ജില്ല കോടതി സമുച്ചയത്തിലെ ഡിജിറ്റൽ ട്രാഫിക് വിഭാഗത്തിലാണ് ഭിന്നശേഷിക്കാരനായ ഇയാൾ ജോലി ചെയ്തുപോന്നത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ബാർ അസോസിയേഷൻ കോടതി സ്റ്റാഫിനൊപ്പമാണെന്നും, ഹരീഷിന് നീതി ലഭിക്കണമെന്നും കോടതി സെക്രട്ടറി അനിൽ ബസോയ പറഞ്ഞു.
ജോലിസമ്മർദമാണെങ്കിലും തന്‍റെ മരണത്തിന് ആരെയും കുറ്റപ്പെടുത്തുന്നില്ലെന്ന് കുറിപ്പിൽ പറയുന്നു. ഇത് തരണംചെയ്യാൻ കഴിയുമെന്ന് കരുതിയെങ്കിലും കഴിഞ്ഞില്ല. 60 ശതമാനം വൈകല്യമുള്ള തനിക്ക് ജോലിഭാരം താങ്ങാനാവുന്നതിലും അപ്പുറമാണെന്നും കുറിപ്പിലുണ്ട്.
സംഭവത്തെക്കുറിച്ച് പൊലീസ് സമഗ്രമായ അന്വേഷണം നടത്തുകയാണ്. ഹരീഷിന് നീതി ലഭിക്കണമെന്ന ആവശ്യം ഉന്നയിച്ച് കോടതി ജീവനക്കാർ ധർണ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.