അസദുദ്ദീൻ ഉവൈസി

ഹിജാബി വനിത പ്രധാനമന്ത്രിയാകും -ഉവൈസി

മുംബൈ: ഹിജാബ് ധരിച്ച വനിത ഒരിക്കൽ രാജ്യത്തെ പ്രധാനമന്ത്രിയാകുമെന്ന് ഓൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. സോലാപുരിൽ നഗരസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്താനെ പോലെയല്ല, ഇന്ത്യൻ ഭരണഘടന എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും തുല്യ പദവി നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഉവൈസിയുടെ പ്രസ്താവന നിരുത്തരവാദപരവും അർധ സത്യവുമാണെന്ന് ബി.ജെ.പി എം.പി അനിൽ ബോണ്ടേ പ്രതികരിച്ചു. ഹിജാബ് മുസ്‍ലിം സ്ത്രീകൾപോലും ആഗ്രഹിക്കുന്നില്ല. രാജ്യത്തെ ജനസംഖ്യ അനുപാതം അസന്തുലിതമാണെന്നും ഹിന്ദുക്കൾ ഒന്നിക്കണമെന്നും അനിൽ ബോണ്ടേ കൂട്ടിച്ചേർത്തു.

Tags:    
News Summary - India will one day have hijab-clad woman as PM, says Owaisi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.