ശ്രീനഗര്‍: പുൽവാമയിൽ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റവരെ ശുശ്രൂഷിച്ച ഡോക്ടർ അവസാനം കണ്ടത് മകെൻറ മൃതദേഹം. ഡോ. അബ്ദുൽ ഗനി ഖാെൻറ 15കാരനായ മകൻ ഫൈസാന് അഹ്മദ് ഖാനാണ് മരിച്ചത്. പ്രതിഷേധക്കാരും സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലിനിടെയുണ്ടായ കല്ലേറിലാണ് പത്താംക്ലാസുകാരനായ ഫൈസാന് പരിക്കേറ്റത്.
ഏറ്റുമുട്ടലില്‍ തെൻറ മകൻ ഉള്ളതായി അദ്ദേഹം അറിഞ്ഞിരുന്നില്ല. പരിക്കേറ്റ നിരവധി പേർക്കൊപ്പമാണ് മകനെയും ഡോ. അബ്ദുൽ ഗനി ഖാൻ ജോലി ചെയ്ത പുൽവാമ ജില്ല ആശുപത്രിയിലെത്തിച്ചത്. അതിനു മുമ്പ് രാജ്പോര ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജില്ല ആശുപത്രിയിലേക്ക് മാറ്റി.
പരിക്കേറ്റവരെ ചികിത്സിച്ച് വീട്ടിലെത്തിയതായിരുന്നു ഡോ. ഖാൻ. ഉടന്‍ ആശുപത്രിയിലെത്താന്‍ ഫോണ്‍ വിളിയെത്തി. അവിടെെവച്ചാണ് അദ്ദേഹം മകെൻറ മരണവാര്‍ത്തയറിഞ്ഞത്. ‘‘വെടിയേറ്റ ഫൈസാനെ ആശുപത്രിയിൽ എത്തിക്കുമ്പോള്‍തന്നെ ഗുരുതരമായി പരിക്കേറ്റിരുന്നു. സഹപ്രവർത്തകർ സജീവമായി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മരിച്ചു.
സഹപ്രവര്‍ത്തകര്‍ക്കൊപ്പം അത്യാഹിത വിഭാഗത്തിൽവെച്ചാണ് അദ്ദേഹം മൃതദേഹം കണ്ടത്. ആ കാഴ്ച സഹിക്കാന്‍ കഴിയുന്നതിനുമപ്പുറമായിരുന്നു’’ -ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. റാഷിദ് പര പറഞ്ഞു. െഫെസാെൻറ മൃതദേഹം സ്വദേശമായ ലാഡൂവിലേക്ക് കൊണ്ടുപോയി. അവിടെ നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിൽ മൃതദേഹം ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.