ബംഗളൂരു: മുംബൈ ആക്രമണത്തിെൻറ പേരിൽ തൂക്കിക്കൊന്ന അമീർ അജ്മൽ കസബിെൻറ ചരമവാർഷികം ആചരിക്കുന്നവരെ വെടിവെച്ചു കൊല്ലണമെന്ന് കർണാടക ഗവർണർ വാജുഭായി വാല. തീവ്രവാദികൾക്കും ദേശവിരുദ്ധ പ്രവർത്തകർക്കുമെതിരായ കേസുകൾ വേഗത്തിൽ കൈകാര്യം ചെയ്യാൻ രാജ്യത്ത് പ്രത്യേക കോടതികൾ സ്ഥാപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേശസുരക്ഷ സംബന്ധിച്ച വിഷയത്തിൽ കലബുറഗിയിലെ അഫ്സൽപുരിൽ സംഘടിപ്പിച്ച ചർച്ചയിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു വാജുഭായി വാല. നിരവധി നിരപരാധികളെ കൊന്ന കസബിന് വധശിക്ഷ നൽകാൻ വർഷങ്ങളെടുത്തു. പ്രത്യേക കോടതികൾ വരുന്നതോടെ ദേശവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് വേഗത്തിൽ ശിക്ഷ നടപ്പാക്കാനാവും. കേസുകൾ വേഗത്തിലാക്കാൻ പ്രത്യേക നിയമങ്ങൾ കൊണ്ടുവരണം. തീവ്രവാദികളോട് ഒരുതരത്തിലുള്ള ദയയും കാണിക്കേണ്ടതില്ല. രാജ്യദ്രോഹികളെ തൂക്കിലേറ്റുന്നത് സംബന്ധിച്ച വാർത്ത പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കരുതെന്നും അദ്ദേഹം നിർദേശിച്ചു.
2014 മുതൽ കർണാടക ഗവർണറായ വാജുഭായി വാല ബി.ജെ.പി അംഗവും ദീർഘകാലം ഗുജറാത്ത് മന്ത്രിസഭയിൽ അംഗവും രണ്ടുവർഷം സ്പീക്കറുമായിരുന്നു. 2008 നവംബർ 26ലെ മുംബൈ ഭീകരാക്രമണക്കേസിൽ പിടിയിലായ പാകിസ്താൻ സ്വദേശിയായ അജ്മൽ അമീർ കസബിെന 2012 നവംബർ 21ന് പുണെ െയർവഡ സെൻട്രൽ ജയിലിൽ തൂക്കിക്കൊല്ലുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.