മൃതദേഹ പേടകം ചന്ദനത്തിൽ
ചെന്നൈ: ചന്ദനമരത്തിൽ നിർമിച്ച മൃതദേഹ പേടകത്തിൽ മൂന്നു ദശാബ്ദം മുമ്പ് കരുണാനിധി കുറിച്ചുവെച്ച വാചകം. ‘ഒായ്വെടുക്കാമൽ ഉളൈത്തവൻ ഇതോ ഒായ്വ് കൊണ്ടിരിക്കിറാൻ’ (വിശ്രമമില്ലാതെ അധ്വാനിച്ചവൻ ഇതാ വിശ്രമിക്കുന്നു) എന്ന വാചകമാണിത്. തെൻറ കുഴിമാടത്തിൽ കുറിച്ചുവെക്കണമെന്ന് അദ്ദേഹം എഴുതിവെച്ച വാചകമാണിത്. കരുണാനിധിയുടെ സമാധി സ്ഥലത്ത് ഇൗ വാചകം പ്രദർശിപ്പിക്കുമെന്ന് നേതാക്കൾ പറഞ്ഞു.
എം.പിയായിട്ടില്ലാത്ത ദേശീയ നേതാവിന് പാർലമെൻറിെൻറ പ്രത്യേകാദരം
ന്യൂഡൽഹി: കരുണാനിധിക്ക് ആദരമർപ്പിച്ച് പാർലമെൻറിെൻറ ഇരുസഭകളും നടപടികളിലേക്ക് കടക്കാതെ പിരിഞ്ഞു. ഇതാദ്യമായാണ് എം.പിയായിട്ടില്ലാത്ത ദേശീയ നേതാവിനോടുള്ള ആദരം പാർലമെൻറ് ഇങ്ങനെ പ്രകടിപ്പിക്കുന്നത്. അഞ്ചുവട്ടം മുഖ്യമന്ത്രിയും 13 തവണ എം.എൽ.എയുമായെങ്കിലും എം.പി എന്ന നിലയിൽ കരുണാനിധി ഒരിക്കലും പാർലമെൻറിെൻറ പടി ചവിട്ടിയിട്ടില്ല.
എന്നാൽ, കരുണാനിധിയോട് ആദരം പ്രകടിപ്പിക്കാനും സംസ്കാര ചടങ്ങിൽ നേതാക്കൾക്ക് പെങ്കടുക്കാനും പാർലമെൻറ് പതിവു നടപടിക്രമങ്ങളിലേക്ക് കടക്കരുതെന്ന കാര്യത്തിൽ ഏകാഭിപ്രായമായിരുന്നു. രണ്ടു മിനിറ്റ് മൗനമാചരിച്ച് ലോക്സഭയും രാജ്യസഭയും പിരിഞ്ഞു. കരുണാനിധിയോടുള്ള ആദര സൂചകമായി കേന്ദ്രം ഒരുദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.
ആദരമർപ്പിക്കാൻ നേതാക്കളുടെ പ്രവാഹം
ചെന്നൈ: കലൈജ്ഞർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിന് രാജ്യത്തിെൻറ വിവിധഭാഗങ്ങളിൽനിന്ന് നേതാക്കളെത്തി. രാവിലെ 11 മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. കരുണാനിധിയുടെ ഭൗതിക ശരീരത്തിൽ പുഷ്പചക്രമർപ്പിച്ചശേഷം ഭാര്യ രാജാത്തിയമ്മാളുടെ കൂപ്പിയ കൈകൾ കൂട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രതിരോധമന്ത്രി നിർമല സീതാരാമൻ, കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ്, നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, സി.പി.െഎ അഖിലേന്ത്യ സെക്രട്ടറി ഡി. രാജ, എൻ.സി.പി പ്രസിഡൻറ് ശരദ്പവാർ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കർണാടക മുഖ്യമന്ത്രി കുമാരസ്വാമി, പുതുച്ചേരി മുഖ്യമന്ത്രി കെ. നാരായണസാമി, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു, യു.പി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്, കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവർ അന്തിമോപചാരമർപ്പിക്കാനെത്തി.
തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ ‘തിരുമ്പിപ്പോ’ വിളി; ഡി.എം.കെ പ്രവർത്തകർക്ക് രോഷം
ചെന്നൈ: രാജാജി ഹാളിൽ പൊതുദർശനത്തിനുവെച്ച കരുണാനിധിയുടെ ഭൗതികശരീരത്തിൽ അന്തിമോപചാരമർപ്പിക്കാനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കും സഹമന്ത്രിമാർക്കുമെതിരെ ഡി.എം.കെ പ്രവർത്തകരുടെ രോഷപ്രകടനം. ബുധനാഴ്ച രാവിലെ ആറരയോടെയാണ് മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവം എന്നിവരുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘമെത്തിയത്.
സ്റ്റാലിൻ ഉൾപ്പെടെ കുടുംബാംഗങ്ങളെയും ഡി.എം.കെ നേതാക്കളെയും ആശ്വസിപ്പിച്ചശേഷം മാധ്യമപ്രവർത്തകരെ കാണാനെത്തുന്നതിനിടെയാണ് തിരുമ്പിപ്പോ വിളികളുണ്ടായത്. മറിന ബീച്ചിൽ സമാധിക്ക് അനുമതി നൽകാത്തതാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.