ന്യൂഡൽഹി: അഴിമതിക്കേസിൽ സി.ബി.െഎ അറസ്റ്റ് ചെയ്ത കാർത്തി ചിദംബരത്തെ ചോദ്യം ചെയ്യുന്നതിനായി മുംബൈയിലേക്ക് കൊണ്ടുപോകും. ഐ.എൻ.എക്സ് മീഡിയ കമ്പനിക്ക് വേണ്ടി വിദേശ നിക്ഷേപ ഇടപാടിൽ ഇടനിലക്കാരനായി കോഴ വാങ്ങിയെന്ന കേസിൽ പ്രതിയാക്കപ്പെട്ട കാർത്തി അന്വേഷണ ഏജൻസിയുമായി സഹകരിക്കാത്തതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. കാർത്തി കേസിലെ മൂന്നാം പ്രതിയാണ്.
വിദേശ നിക്ഷേപം സ്വീകരിക്കാനായി െഎ.എൻ.എക്സ് മീഡിയ ടെലിവിഷൻ കമ്പനിക്ക് വിദേശ നിക്ഷേപ പ്രോല്‍സാഹന ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി) അനുമതി ലഭ്യമാക്കിയതിലൂടെ ഡയറക്ടർ ബോർഡംഗങ്ങളിൽ നിന്ന് 3.5 കോടി രൂപാ കോഴ വാങ്ങിയെന്നാണ് കേസ്. പി. ചിദംബരം ധനമന്ത്രിയായിരുന്ന 2007ല്‍ ധനമന്ത്രാലയത്തില്‍ സ്വാധീനം ചെലുത്തിയാണ് മൗറീഷ്യസില്‍ നിന്നും 300 കോടിയുടെ നിക്ഷേപം തരപ്പെടുത്താൻ അനുമതി വാങ്ങി നൽകിയത്.
കമ്പനി ഡയറക്ടർമാരായ പീറ്റർ മുഖർജി, ഇന്ദ്രാണി മുഖർജി എന്നിവരിൽ നിന്നാണ് കോഴ കൈപ്പറ്റിയത്. കേസിൽ കാർത്തിയുടെ ചാർേട്ടഡ് അക്കൗണ്ടന്‍റ് എസ്. ഭാസ്കര രാമൻ നേരത്തെ അറസ്റ്റിലായിരുന്നു. എന്നാൽ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ചിദംബരവും മകൻ കാർത്തിയും ആേരാപിക്കുന്നു. കാർത്തിയുടെ സി.ബി.െഎ കസ്റ്റഡി ചൊവ്വാഴ്ച വരെ നീളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.