കർതാർപൂർ ഇടനാഴി: ഇന്ത്യ-പാക് ചർച്ച വിജയം

ന്യൂഡൽഹി: കർതാർപുർ ഇടനാഴി വിഷയത്തിൽ ഇന്ത്യ-പാക് ചർച്ച വിജയം. പാകിസ്ഥാൻ മേഖലയിൽ തീർഥാടകർക്കായി പാലം നിർമിക്കണ മെന്ന ഇന്ത്യയുടെ പ്രധാന ആവശ്യം പാകിസ്താൻ അംഗീകരിച്ചു. വാഗ അതിർത്തിയിലാണ് ഇരു രാഷ്ട്രങ്ങളിലെയും പ്രതിനിധികള ുടെ രണ്ടാംഘട്ട ചർച്ച നടന്നത്. തീർഥാടനത്തിനിടെ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും പാകിസ്താൻ ഇ ന്ത്യക്ക് ഉറപ്പുനൽകി.

പാകിസ്താനിലെ കര്‍‌താര്‍പൂര്‍ ഗുരുദ്വാര ദർബാർ സാഹിബിലേക്ക് ഇന്ത്യന്‍ തീർഥാടകര്‍ക്ക് സന്ദര്‍ശനം സാധ്യമാക്കുന്ന ഇടനാഴിയാണിത്. സിഖ് മത സ്ഥാപകനായ ഗുരു നാനാക് ദേവ് 1539ൽ മരണമടഞ്ഞത് ഗുരുദ്വാരാ സാഹിബിലാണ്. ഇരു രാജ്യങ്ങളിലും പ്രാഥമിക ധാരണയായതോടെ ഇടനാഴിയുടെ തറക്കല്ലിടല്‍ പൂര്‍ത്തിയായിരുന്നു. എന്നാല്‍ നിർമാണ രീതിയിലും മറ്റു സാങ്കേതിക വിഷയങ്ങളിലും അഭിപ്രായ ഭിന്നതകള്‍ ഏറെയുണ്ട്. ഇതേ തുടര്‍ന്ന് ഏപ്രില്‍ രണ്ടിന് നിശ്ചയിച്ച ചര്‍ച്ച മാറ്റി വെക്കേണ്ടി വന്നു. ഇതിന് ശേഷം ഇന്ത്യ മുന്‍കൈയെടുത്താണ് ഇന്ന് ചര്‍ച്ച നടന്നത്.

ചെങ്കുത്തായ വഴികളിൽ പാകിസ്താൻ പാലം നിർമിക്കണമെന്നായിരുന്നു ഇന്ത്യയുടെ പ്രധാന ആവശ്യം. ദേരാ ബാബാ നാനാക്കിൽ വെള്ളപ്പൊക്കമുണ്ടാകുമെന്ന ആശങ്കയും ഇന്ത്യ ഉയർത്തി. അതിർത്തിയിലെ ഇന്ത്യൻ മേഖലയിൽ തീർഥാടകർക്കായി പാലം നിർമിച്ചിട്ടുണ്ട്. നാ​ലു കി​ലോ മീ​റ്റ​ർ ദൂ​ര​മു​ള്ള ഇ​ട​നാ​ഴി യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ഇ​ന്ത്യ​യി​ലെ സി​ഖ്​ മ​ത വി​ശ്വാ​സി​ക​ൾ​ക്ക്​ ക​ർ​താ​ർ​പു​രി​ലെ ഗു​രു​ദ്വാ​ര ദ​ർ​ബാ​ർ സാ​ഹി​ബ്​ വി​സ​യി​ല്ലാ​തെ സ​ന്ദ​ർ​ശി​ക്കാ​ൻ വ​ഴി​യൊ​രു​ങ്ങും.

ഗുരു നാനാക് ദേവിന്‍റെ 550ാം ജന്മവാർഷികത്തോടനുബന്ധിച്ച് 2019 നവംബറിൽ കർതാർപുർ ഇടനാഴി പൂർത്തിയാക്കാനാണ് തീരുമാനം. 500 കോടി രൂപയാണ് ഇടനാഴിക്കായി ഇന്ത്യ ചെലവഴിക്കുക.

Tags:    
News Summary - Kartarpur Corridor talks -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.