യുവതി കാമുകനൊപ്പം പോയി; മാതാവും പിതാവും സഹോദരിയും ആത്മഹത്യ ചെയ്തു

ബംഗളൂരു: കർണാടകയിലെ മൈസൂരിൽ യുവതി കാമുകനൊപ്പം പോയതിന് പിന്നാലെ മാതാവും പിതാവും സഹോദരിയും ആത്മഹത്യ ചെയ്തു. മഹാദേവ സ്വാമി(55), മഞ്ജുള(45) ഹർഷിത(20) എന്നിവരാണ് മരിച്ചത്. ബുധനുർ ഗ്രാമത്തിൽ താമസക്കാരായിരുന്നു കുടുംബം. റിയൽ എസ്റ്റേറ്റ് ഏജന്റായ സ്വാമിക്ക് നാലേക്കർ ഭൂമിയും സ്വന്തമായുണ്ട്.

സ്വാമിയുടെ മൂത്തമകൾ യുവാവുമായുള്ള ഇഷ്ടം തുറന്ന് പറഞ്ഞിരുന്നു. എന്നാൽ, വിവാഹത്തിന് കുടുംബത്തിന് സമ്മതമല്ലായിരുന്നു. തുടർന്ന് പെൺകുട്ടി കാമുകനോടൊപ്പം വീട്ടിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു. തുടർന്ന് മൂന്ന് പേരും ഹെബ്ബാൾ റി​സർവോയറിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. നാല് പേജുള്ള ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

മൂത്തമകളാണ് മരണത്തിന് ഉത്തരവാദിയെന്നും അവൾ തങ്ങളുടെ മരണാനന്തര ചടങ്ങുകളിൽ പ​ങ്കെടുക്കരുതെന്നും സ്വത്തുക്കൾ സഹോദരന് നൽകണമെന്നുമാണ് കത്തിൽ പറയുന്നത്. സ്വാമിയേയും കുടുംബത്തേയും കാണിനില്ലെന്ന് കാണിച്ച് ഗ്രാമീണർ പൊലീസിൽ പരാതി നൽകിയിരുന്നു.

പൊലീസ് അന്വേഷണം നടത്തുന്നതിനിടെ റിസർവോയറിന് സമീപത്ത് നിന്ന് സ്വാമിയുടേയും കുടുംബാംഗങ്ങളുടേയും ചെരിപ്പുകൾ കണ്ടെത്തി. ഇവിടെ നിന്നും ബൈക്കും കണ്ടെത്തിയതോടെ ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ വിദഗ്ധ സംഘം നടത്തിയ പരിശോധനയിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.

Tags:    
News Summary - Karnataka woman’s parents, sister die by suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.