തിങ്കളാഴ്ച മംഗൽപാടി ആശുപത്രിയിൽ കോവിഡ് പരിശോധനക്ക് എത്തിയവർ
ബംഗളൂരു: വടക്കൻ കേരളത്തിൽനിന്ന് ചികിത്സക്കും ജോലിആവശ്യങ്ങൾക്കും മറ്റും കർണാടകയിലേക്ക് സ്ഥിരമായി യാത്രചെയ്യുന്നവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിബന്ധനയിൽ അയവുവരുത്തി കർണാടക. മംഗലാപുരമടക്കമുള്ള അതിർത്തിപ്രദേശത്തേക്ക് സ്ഥിരമായി പോയി വരുന്നവർക്ക് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കേണ്ടെന്ന് നിർദേശിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായൺ അറിയിച്ചു.
ഇവർക്ക് തെർമൽ സ്കാനിങ് മാത്രം നടത്തിയാൽ മതിയാവും. മറ്റുള്ള അതിർത്തികളിൽ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.