Posted On
date_range Updated On
date_range കർണാടക ടൂറിസം മന്ത്രിക്ക് കോവിഡ്
ബംഗളൂരു: കർണാടക ടൂറിസം മന്ത്രി സി.ടി. രവിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിെൻറ ഒാഫിസിലെ ഉദ്യോഗസ്ഥരുടെ പരിശോധനഫലം നെഗറ്റീവാണ്.
കോവിഡ് ബാധിതനുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്ന് ഇദ്ദേഹം ജൂലൈ 11 മുതൽ വീട്ടുനിരീക്ഷണത്തിലായിരുന്നു. തുടർന്ന് തിങ്കളാഴ്ച ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ഭാര്യയുടെയും മകളുടെയും പരിശോധന ഫലം നെഗറ്റീവാണ്. ആരോഗ്യനില തൃപ്തികരമാണ്. രോഗം ഭേദമായി ഉടൻ തിരിച്ചുവരുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കോവിഡ് ബാധിതനുമായി സമ്പർക്കം പുലർത്തിയ സാഹചര്യത്തിൽ നേരത്തേ കർണാടക മന്ത്രി ബി.സി. പട്ടീൽ നിരീക്ഷണത്തിൽ പോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.