ഇത് കർണാടക സ്റ്റോറി! ആരവത്തിൽ കോൺഗ്രസ് ഓഫിസ്, ആളൊഴിഞ്ഞ് ബി.ജെ.പി ആസ്ഥാനം



ബം​ഗ​ളൂ​രു: കർണാടക നിയമസഭ തെര​ഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കവേ 128 സീറ്റിൽ മുന്നിട്ട് കോൺഗ്രസ്. ന്യൂഡൽഹിയി​ലെ കോൺഗ്രസ് ദേശീയ ആസ്ഥാനത്ത് പടക്കംപൊട്ടിച്ചും നൃത്തംചവിട്ടിയും ആഹ്ലാദം പങ്കിടുകയാണ് പ്രവർത്തകരും നേതാക്കളും. അതേസമയം ശ്മശാന മൂകതയിലാണ് ബി.ജെ.പി ദേശീയ ആസ്ഥാനം. 66 സീറ്റിൽ മാത്രമാണ് ഇവർ മുന്നിട്ടുനിൽക്കുന്നത്.

ഒരുവേള ബി.ജെ.പിയേക്കാൾ ഇരട്ടിയിലേറെ സീറ്റിൽ ലീഡുറപ്പിച്ചിരുന്ന കോൺഗ്രസ് 138 സീറ്റിൽ വരെ ആധിപത്യം നിലനിർത്തിയിരുന്നു. ജെ.ഡി.എസ് 23 സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. ഏഴിടത്ത് മറ്റുള്ളവരാണ് മുന്നിൽ.

224 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ഒ​റ്റ​ത്ത​വ​ണ​യാ​യി ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു പോ​ളി​ങ്. രാ​വി​ലെ എ​ട്ടു മു​ത​ലാണ് വോട്ടെണ്ണൽ തുടങ്ങിയത്. 36 കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് വോ​ട്ടെ​ണ്ണ​ൽ. റെ​​ക്കോ​ഡ്​ പോ​ളി​ങ്​ രേ​ഖ​പ്പെ​ടു​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്- 73.19 ശ​ത​മാ​നം.

2018 മേ​യി​ൽ 222 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ്- 78, ബി.​ജെ.​പി- 104, ജെ.​ഡി-​എ​സ്- 37, മ​റ്റു​ള്ള​വ​ർ-​മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു സീ​റ്റ്നി​ല. തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി​വെ​ച്ച ര​ണ്ടു സീ​റ്റു​ക​ളി​ൽ 2018 ന​വം​ബ​റി​ൽ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ ജ​യി​ച്ച​തോ​ടെ കോ​ൺ​ഗ്ര​സി​ന്റെ സീ​റ്റ് നി​ല 80 ആ​യി ഉ​യ​ർ​ന്നു. എ​ന്നാ​ൽ, ക​ല​ങ്ങി​മ​റി​ഞ്ഞ രാ​ഷ്ട്രീ​യ​ത്തി​നൊ​ടു​വി​ൽ ബി.​ജെ.​പി- 120, കോ​ൺ​ഗ്ര​സ്- 69, ജെ.​ഡി-​എ​സ്- 32, സ്വ​ത​ന്ത്ര​ൻ -ഒ​ന്ന്, ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ത്- ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​യി സീ​റ്റ് നി​ല.

ഇത്തവണ എ​ക്​​സി​റ്റ്​ പോ​ൾ ഫ​ല​ങ്ങ​ൾ കോ​ൺ​ഗ്ര​സി​ന് അ​നു​കൂ​ല​മാ​ണ്. കോ​ൺ​ഗ്ര​സി​നും ബി.​ജെ.​പി​ക്കും 100ൽ ​താ​ഴെ സീ​റ്റ്​ ല​ഭി​ച്ചാ​ൽ ജെ.​ഡി-​എ​സ് നി​ല​പാ​ട്​ നി​ർ​ണാ​യ​ക​മാ​വും.

2023-05-13 11:54 IST

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിൽ മുന്നിട്ട് നിന്നവരൊക്കെ പിന്നിൽ എത്തിയിട്ടില്ലേ എന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. തെരഞ്ഞെടുപ്പിന്‍റെ ഒരു ഫലവും പുറത്തുവന്നിട്ടില്ല. വോട്ടെണ്ണലിന്‍റെ ആദ്യ സൂചനകളാണ് പുറത്തുവരുന്നത്. പല തെരഞ്ഞെടുപ്പുകളിലും ആദ്യം മുന്നിൽ നിന്ന ആളുകൾ പിന്നീട് പിന്നിലാകുന്നത് കഴിഞ്ഞ കാലങ്ങളിൽ കണ്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം കർണാടകയിലെ ബി.ജെ.പി ഘടകം പ്രതികരിക്കുമെന്നും വി. മുരളീധരൻ പറഞ്ഞു.

2023-05-13 10:56 IST

തിരുവനന്തപുരം: കർണാടകയിൽ ബി.ജെ.പി തകർന്നടിഞ്ഞെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മോദി എന്ന മാജിക് കൊണ്ടു മാത്രം രക്ഷപ്പെടാൻ കഴിയില്ലെന്ന് വ്യക്തമായി. കോൺഗ്രസിന്‍റെ കൗഡ്ര് പുള്ളർ രാഹുൽ ഗാന്ധി തന്നെ. ബി.ജെ.പിയെ നേരിടാൻ കരുത്തുള്ളത് ഇപ്പോഴും കോൺഗ്രസിനെന്ന് തെളിഞ്ഞതായും കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. 

2023-05-13 10:21 IST



2023-05-13 10:14 IST

എം.എൽ.എമാരോട് ബംഗളൂരുവിലെത്താൻ കോൺഗ്രസ് നിർദേശം

https://www.madhyamam.com/n-1159443

Tags:    
News Summary - Karnataka: assembly election result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.