ആര്‍.ടി-പി.സി.ആര്‍ പരിശോധന ചെലവ് കുറച്ച് കര്‍ണാടക
ബംഗളൂരു: കോവിഡ് നിര്‍ണയ പരിശോധനകളിലൊന്നായ ആര്‍.ടി-പി.സി.ആര്‍ പരിശോധന ചെലവില്‍ 500 രൂപ ഇളവ് വരുത്തി കര്‍ണാടക സര്‍ക്കാര്‍. ഉപമുഖ്യമന്ത്രി ഡോ. സി.എന്‍ അശ്വത്‌നാരായണ്‍ ആണ് ഇക്കാര്യം അറിയിച്ചത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് സ്വകാര്യ ലാബുകളിലേക്ക് റഫര്‍ ചെയ്യുന്ന കോവിഡ് രോഗബാധിതര്‍ക്കുള്ള ആര്‍.ടി-പി.സി.ആര്‍ പരിശോധന നിരക്ക് 2,000 രൂപയില്‍ നിന്ന് 1,500 രൂപയായി കുറച്ചു. സ്വകാര്യ ലാബുകളില്‍ നേരിട്ട് പരിശോധന നടത്തുകയാണെങ്കില്‍ അവിടെ ഈടാക്കുന്ന നിരക്ക് 3,000 രൂപയില്‍ നിന്ന് 2,500 രൂപയായി കുറച്ചു -സി.എന്‍ അശ്വത്‌നാരായണ്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന കോവിഡ് ടാസ്‌ക് ഫോഴ്‌സ് യോഗത്തിനു ശേഷമാണ് തീരുമാനം. 20 ലക്ഷം റാപിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകളും 18 ലക്ഷം ആര്‍.ടി-പി.സി.ആര്‍ ടെസറ്റ് കിറ്റുകളും വാങ്ങും. കെ.ജി ആശുപത്രിയില്‍ 115 ഐ.സി.യു കിടക്കകള്‍ സജ്ജീകരിക്കാന്‍ 12 കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങാനും തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.