ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവി; 30ന് ചുമതലയേൽക്കും

ന്യൂഡൽഹി: ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയാകും. ജനറൽ ഉപേന്ദ്ര ദ്വിവേദി വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ജൂൺ 30ന് ആണ് ജനറൽ ധീരജ് സേത്ത് ചുമതലയേൽക്കുക. ഇതേ ദിവസം തന്നെയാണ് നിലവിലെ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വിരമിക്കുന്നത്.

നാഷണൽ ഡിഫൻസ് അക്കാദമിയിലെ പൂർവ വിദ്യാർഥിയായ ധീരജ് സേത്ത് 1986 ഡിസംബറിലാണ് ആർമഡ് കോർപ്സിൽ സേവനം ആരംഭിച്ചത്. മരുഭൂമിയിലെ ആർമഡ് റെജിമെന്റ്, വെസ്റ്റേൺ തിയറ്ററിലെ ആർമഡ് ബ്രിഗേഡ്, ജമ്മു കശ്മീരിലെ കൗണ്ടർ ഇൻസർജൻസി ഫോഴ്സ് എന്നിവ അദ്ദേഹം നയിച്ചിട്ടുണ്ട്. ലഫ്റ്റനന്റ് ജനറൽ എന്ന നിലയിൽ സുദർശൻ ചക്ര കോർപ്സിനും, ഡൽഹി ഏരിയ ജനറൽ ഓഫീസർ കമാൻഡിങ്ങാ പ്രവർത്തിച്ചു. സതേൺ കമാൻഡ്, സൗത്ത് വെസ്റ്റേൺ കമാൻഡ് എന്നീ നിലയിലും തിളങ്ങി.

കരസേനാ ആസ്ഥാനത്ത് സ്ട്രാറ്റജിക് പ്ലാനിങ്, കാപ്പബിലിറ്റി ഡെവലപ്‌മെന്റ് വിഭാഗങ്ങളിൽ നിർണായക പദവികൾ വഹിച്ചിട്ടുള്ള അദ്ദേഹം നവീകരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. സൈന്യത്തിന്റെ പ്രവർത്തന ആവശ്യങ്ങളെ പുതിയ സാങ്കേതികവിദ്യകളുമായി യോജിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്.

Tags:    
News Summary - Lt General Dhiraj Seth appointed as next Army chief, to assume office on June 30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.